മുഖ്യമന്ത്രി വ്യക്തി താല്‍പര്യത്തിന് മുന്‍ഗണന നല്‍കുന്നു: പ്രേമചന്ദ്രന്‍ എം.പി
തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ സംസ്ഥാന താല്‍പര്യത്തിന് മുന്‍ഗണന നല്‍കേണ്ട മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തി താല്‍പര്യത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് ആര്‍.എസ്.പി കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ആര്‍.വൈ.എഫ് തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ പൊതുതാല്‍പര്യത്തിന് വിരുദ്ധമായി നിലകൊള്ളുന്നത് സത്യപ്രതിജ്ഞാലംഘനമാണ്. ധനികവര്‍ഗ താല്‍പര്യങ്ങളാണ് സി.പി.എം ഇന്ന് സംരക്ഷിക്കുന്നത്. ഇടതുനയവും കാഴ്ചപ്പാടും നഷ്ടമായ സര്‍ക്കാറാണ് സംസ്ഥാനം ഭരിക്കുന്നത്. ഇക്കാര്യങ്ങളില്‍ സി.പി.ഐ നിലപാട് സ്വാഗതാര്‍ഹമാണ്. ഇടതുപക്ഷ നന്മയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലായെന്ന് തെളിയിക്കുന്നതാണ് സമകാലിക രാഷ്ട്രീയത്തില്‍ സി.പി.ഐ സ്വീകരിച്ചിരിക്കുന്ന നിലപാടെന്നും പ്രേമചന്ദ്രന്‍ ചുണ്ടിക്കാട്ടി.
ആര്‍.വൈ.എഫ് ജില്ലാ പ്രസിഡന്റ് കിരണ്‍ ജെ. നാരായണന്‍ അധ്യക്ഷനായി.
സംസ്ഥാന സെക്രട്ടറി സി.പി. സുധീഷ് കുമാര്‍, ജില്ലാ സെക്രട്ടറി എസ്.സത്യപാലന്‍, സംസ്ഥാന സെക്രട്ടറിയറ്ററ് അംഗം കെ.എസ്. സനല്‍കുമാര്‍, എം.കെ. അജയ്‌ഘോഷ്, കുറ്റിച്ചല്‍ രജി, എം.എസ്. ശോഭിത, കുളക്കട പ്രസന്നന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."