HOME
DETAILS
MAL
സ്വദേശിവല്‍ക്കരിച്ച ജോലിയില്‍ വിദേശി ഭര്‍ത്താവിന് അനുമതിയില്ല
backup
January 13 2018 | 12:01 PM
ജിദ്ദ: സ്വദേശികള്‍ക്കായി നീക്കിവച്ച തൊഴിലുകളില്‍ സ്വദേശി സ്ത്രീകളുടെ വിദേശിയായ ഭര്‍ത്താവിന് ജോലി ചെയ്യാന്‍ അനുമതി നല്‍കില്ലെന്ന് തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയം അറിയിച്ചു. ട്വിറ്ററിലൂടെയാണ് മന്ത്രാലയ വക്താവ് ഖാലിദ് അബാ ഖൈല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
മാനവവിഭശേഷി ഓഫിസ് മേധാവി, പേര്‍സണല്‍ മാനേജര്‍, വര്‍ക്ക് മാനേജര്‍, പേര്‍സണല്‍ റിലേഷന്‍സ് മാനേജര്‍, പേഴ്സണല്‍ സ്പെഷ്യലിസ്റ്റ്, പേഴ്സണല്‍ റൈറ്റര്‍, റിക്രൂട്ട്മെന്റ് റൈറ്റര്‍, സ്വകാര്യ സെക്യൂരിറ്റി ഗാര്‍ഡ്, ഹോട്ടല്‍ റിസപ്ഷനിസ്റ്റ്, കസ്റ്റംസ് ക്ലിയറന്‍സ് ഏജന്റ്, താക്കോല്‍ പകര്‍പ്പെടുക്കല്‍, റിപ്പയറിങ് ജോലി, ഗവണ്‍മെന്റ്് റിലേഷന്‍സ് ഓഫിസര്‍, ലേഡീസ് ഓണ്‍ലി കടകളിലെ ജോലി, ജ്വല്ലറി, മൊബൈല്‍ ഷോപ്പ് ജോലികള്‍ സ്വദേശികള്‍ക്ക് മാത്രമായി നിശ്ചയിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."