ചായയ്ക്ക് പിരിഞ്ഞു; രണ്ടു വിക്കറ്റ് നഷ്ടത്തില്‍ സൗത്ത് ആഫ്രിക്ക
ഗോട്ടെങ്: ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള മത്സരത്തില്‍ ആദ്യ ദിനം ചായയ്ക്ക് പിരിയുമ്പോള്‍ ആഫ്രിക്ക രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടിയിരിക്കുകയാണ്. ചായയ്ക്കു പിരിയുമ്പോള്‍ 35 റണ്‍സെടുത്ത ഹാഷിം അംലയും 16 റണ്‍സെടുത്ത എ.ബി.ഡിവില്ലേഴ്സുമാണ് ക്രീസില്‍.
ഓപണര്‍മാരായി ഇറങ്ങിയ എല്‍ഗറും മാര്‍ക്രമുമാണ് പുറത്തായ ബാറ്റ്സ്മാന്മാര്. സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി 150 പന്തില്‍ നിന്നും എയ്ഡന്‍ മാര്‍ക്രം 94 റണ്‍സ് നേടി. എല്ഗറാവട്ടെ 83 പന്തില്‍ നിന്നും 31 റണ്‍സ് നേടി. ആദ്യ വിക്കറ്റില്‍ ഇരുവരും കൂടി 83 റണ്‍സാണ് ടീം ടോട്ടലിലേക്ക് കൂട്ടിച്ചേര്‍ത്തത്. ടീം ടോട്ടല്‍ 85ല്‍ എത്തിയപ്പോള്‍ എല്‍ഗറെ അശ്വിന് വിജയിയുടെ കൈകളിലെത്തിച്ചു. പിന്നീട് വന്ന അംലയുമായും ചേര്‍ന്ന് മാര്‍ക്രം 63 റണ്‍സ് നേടി. 148ല്‍ ടീം സ്കോര്‍ എത്തി നില്‍ക്കെ സെഞ്ചുറിക്ക് ആറു റണ്‍സ് അകലെ വച്ച് കീപ്പര്‍ പാര്‍ഥിവ് പട്ടേലിന് അശ്വിന്റെ പന്തില്‍ ക്യാച്ച് നല്കി മാര്‍ക്രം പുറത്തായി.
ടോസ് നേടിയ സൗത്ത് ആഫ്രിക്ക് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കേപ്ടൗണില്‍ നടന്ന ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്ക വിജയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."