HOME
DETAILS

ഭൂമി പിടിച്ചെടുക്കില്ലെന്ന് പറയുന്ന മഹാരഥന്‍മാര്‍ ചരിത്രപാഠമറിയണം- പിണറായിക്കെതിരെ ജനയുഗം

  
backup
February 06 2017 | 03:02 AM

%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%86%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%86

തിരുവനന്തപുരം : ഏതോ ഒരു പിള്ളയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരെ കടുത്ത വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം ജനയുഗം. ഏതോ ഒരു പിള്ളയെന്ന് പറയുന്ന മഹാരഥന്‍മാര്‍ ചരിത്രം പഠിക്കണമെന്നാണ് വി.പി ഉണ്ണിക്കൃഷ്ണന്‍ എഴുതിയ 'ഏതോ ഒരു പിള്ളയല്ല, പി.എസ് നടരാജ പിള്ള' യെന്ന ലേഖനത്തിലുള്ളത്. ഇ.എം.എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയും എം എന്‍ ഗോവിന്ദന്‍ നായര്‍ കൃഷിവകുപ്പ് മന്ത്രിയുമായിരുന്ന കാലത്ത് ല്‍കിയ കൃഷി വകുപ്പിന് കീഴിലുള്ള ഭൂമിയാണ് ലോ അക്കാദമിയുടെ കൈവശമുള്ളത്. സി പി രാമസ്വാമി അയ്യര്‍ ഏറ്റെടുത്ത ഏതോ ഒരു പിള്ളയുടെ ഭൂമിയെക്കുറിച്ച് ഇനി പരിശോധനയുമില്ലെന്ന് പറയുന്ന മഹാരഥന്‍മാര്‍ ഈ ചരിത്രപാഠം അറിയേണ്ടതാണ്- ലേഖനത്തില്‍ പറയുന്നു.

'നിര്‍ധനരും പിന്നാക്കക്കാരുമായ കുട്ടികള്‍ക്ക് നിയമവിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ആരംഭിച്ച കലാലയം ഇന്ന് ഏകാധിപത്യത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും ജന്മിത്വ ദുഷ്പ്രഭുത്വത്തിന്റെയും കേന്ദ്രമായത് എങ്ങനെയെന്ന ചോദ്യമാണ് വിദ്യാര്‍ഥികളുടെ തുറന്നുപറച്ചിലിലൂടെ പൊതുസമൂഹം ഉന്നയിക്കുന്നത്. ഗവര്‍ണര്‍ മുഖ്യരക്ഷാധികാരിയും മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, നിയമമന്ത്രി, റവന്യുമന്ത്രി എന്നിവര്‍ രക്ഷാധികാരികളും നിയമ സെക്രട്ടറിയും വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും അംഗങ്ങളും ജഡ്ജിമാരും നിയമവിദഗ്ധരും ഉള്‍പ്പെട്ട ട്രസ്റ്റിനാണ് ഭൂമി പാട്ടത്തിന് നല്‍കിയത്. അത് ഒരു കുടുംബക്കാരുടേതായതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഭരണാധികാരികള്‍ക്ക് ബാധ്യതയില്ലേ? ഗവര്‍ണറും മുഖ്യമന്ത്രിയും മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും ന്യായാധിപരുമില്ലാത്ത ട്രസ്റ്റ് സൃഷ്ടിക്കപ്പെട്ടതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കറുത്ത കരങ്ങള്‍ ഏതെന്ന് പൊതുസമൂഹത്തിന് അറിയാന്‍ അര്‍ഹതയില്ലേ?' എന്നും ലേഖനത്തില്‍ ചോദിക്കുന്നു.

'1985 ല്‍ കെ കരുണാകരന്‍ മുഖ്യമന്ത്രിയും പി ജെ ജോസഫ് റവന്യുമന്ത്രിയുമായിരുന്നുപ്പോള്‍ പതിച്ചുവാങ്ങിയ ഭൂമി ഇന്ന് വിദ്യാഭ്യാസ ആവശ്യത്തിനു മാത്രമായല്ല ഉപയോഗിക്കുന്നതെന്ന് റവന്യു വകുപ്പിന്റെ പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നു. ഭൂമി പാട്ടക്കരാറില്‍ കലാലയത്തിനായി നല്‍കുമ്പോഴുള്ള എല്ലാ വ്യവസ്ഥകളും ധാര്‍ഷ്ട്യത്തോടെ ലംഘിച്ചിരിക്കുന്നുവെന്ന് വ്യക്തം. എന്നിട്ടും ഏതോ, ഒരു പിള്ള, സി പി രാമസ്വാമി അയ്യര്‍ എന്നൊക്കെ പറഞ്ഞ് അപഹാസ്യമാകുന്നതെന്തിനെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.
സ്വാതന്ത്ര്യ സമ്പാദനപ്പോരാട്ടത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഇന്ന് ലക്ഷ്മിനായരുടെ കുടുംബത്തിന്റെ അധീനതയിലായിരിക്കുന്ന ഭൂമി കണ്ടുകെട്ടപ്പെട്ടയാളാണ് നടരാജപിള്ള. ധനമന്ത്രിയായിരിക്കവേ ഭൂമി തിരിച്ചു നല്‍കിയപ്പോള്‍ നിരസിച്ചയാള്‍. പേരൂര്‍ക്കട ബോയ്‌സ് സ്‌കൂളിന് സമീപമുള്ള ഭൂമി പതിച്ചു നല്‍കിയ വ്യക്തി. ഓലക്കുടിലില്‍ ജീവിച്ച് ഒടുവില്‍ അതും വില്‍ക്കേണ്ടിവന്നയാള്‍ എന്നു തുടങ്ങി നടരാജ പിള്ളയുടെ ചരിത്രം മുഴുവന്‍ വിശദമാക്കുന്ന ലേഖനം ലക്ഷ്മി നായരുടെ പാരമ്പര്യമല്ല പി എസ് നടരാജപിള്ളയുടേതെന്ന് ചൂണ്ടിക്കാണിക്കുന്നു. ഏതോ ഒരു പിള്ളയല്ല പി എസ് നടരാജപിള്ളയെന്ന് ചരിത്രം പറയുന്നുവെന്ന് ആവര്‍ത്തിച്ചു കൊണ്ടാണ് ലേഖനം അവസാനിക്കുന്നത്.

janayugam-6-1
ദേവിക എഴുതുന്ന വാതില്‍പ്പഴുതിലൂടെ എന്ന പംക്തിയിലും ഇതേ വിഷയം തന്നയാണ് പ്രതിപാദിക്കുന്നത്. തന്റെ അന്ത്യ നിമിഷത്തില്‍ നടരാജപിള്ള മകനോട് പറഞ്ഞ ഹൃദയസ്്പൃക്കായ വാക്കുകള്‍ സൂചിപ്പിച്ചു കൊണ്ടാണ് ലേഖനം ആരംഭിക്കുന്നത്. 'എന്റെ മൃതദേഹത്തിന്റെ ചൂടാറും മുമ്പ് കേരളം എന്നെ മറക്കും' എന്നായിരുന്നു അത്.

'മിനിഞ്ഞാന്ന് അദ്ദേഹത്തെക്കുറിച്ചും ലോ അക്കാദമി ഭൂമിയെസംബന്ധിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചു. 'ഏതോ ഒരു പിള്ളയുടെ' ഭൂമി സര്‍ സിപിയാണ് ഏറ്റെടുത്തതെന്നും കഴിഞ്ഞ സര്‍ക്കാരുകള്‍ക്കൊന്നും അതില്‍ പങ്കില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പിന്തുണയോടെ തിരുവനന്തപുരത്ത് നിന്നും ലോക്‌സഭയിലേക്ക് വിജയിച്ചയാളാണ് ഈ 'ഏതോ ഒരു പിള്ള' യെന്നോര്‍ക്കുക, ഇപ്പോള്‍ ലോ അക്കാദമി സ്ഥിതി ചെയ്യുന്നതടക്കം ഏക്കര്‍ കണക്കിനു ഭൂമിയും അതിനുള്ളിലെ ബംഗ്ലാവും സര്‍ സി പി രാമസ്വാമി അയ്യര്‍ പിടിച്ചെടുത്തത് അദ്ദേഹം വിജയ്മല്യയെപ്പോലെ ബാങ്കു വായ്പ തട്ടിപ്പു നടത്തിയതിന്റെ പേരിലല്ല. സി പിയുടെ ദിവാന്‍ ഭരണത്തിനും രാജവാഴ്ചയ്ക്കുമെതിരേ പടയോട്ടം നടത്തിയതിന്റെ പകപോക്കലായിരുന്നു ആ പിടിച്ചെടുക്കല്‍. സര്‍ സി പി മുതല്‍ പിണറായി വരെ നയിക്കുന്ന ഭരണകൂടങ്ങളെല്ലാം ചങ്ങലക്കണ്ണികള്‍ പോലുളള തുടര്‍ച്ചയാണ്. അതുകൊണ്ട് തന്നെയാണ് സി പി പിടിച്ചെടുത്ത ഭൂമി സര്‍ക്കാര്‍ ഭൂമിയായത്. തനിക്ക് ആ ഭൂമി തിരിച്ചുവേണ്ടെന്ന് ദരിദ്രനായി അന്ത്യശ്വാസം വലിച്ച നടരാജപിള്ളസാര്‍ ഭൂമി തിരിച്ചേല്‍പ്പിച്ച ഉത്തരവിനോട് പ്രതികരിച്ചതും ചരിത്രം.' ലേഖനം തുടരുന്നു.
ദിവാന്‍ സര്‍ സി പി പിടിച്ചെടുത്ത ഭൂമിയില്‍ പിന്നീട് വന്ന സര്‍ക്കാരുകള്‍ക്ക് ഒരു കാര്യവുമില്ലെന്ന് പറയുമ്പോള്‍ ആ വാക്കുകളില്‍ പൂഴ്ന്നു കിടക്കുന്ന സംഗതമായ ചോദ്യങ്ങളുണ്ട്. ദിവാന്‍ഭരണത്തിനും രാജവാഴ്ചയ്ക്കുമെതിരെ പടയണി തീര്‍ത്തതിന്റെ പേരില്‍ നടരാജപിള്ള സാറിന്റെ ഭൂമി കണ്ടുകെട്ടിയ നടപടി ശരിയായിരുന്നോ? സി പിയുടെ തേര്‍വാഴ്ചകള്‍ ശരിയാണെങ്കില്‍ ദിവാന്‍ ഭരണത്തിനെതിരേ വാരിക്കുന്തവുമായി പോരിനിറങ്ങി രക്തഗംഗാതടങ്ങള്‍ തീര്‍ത്ത് രക്തസാക്ഷികളായ ത്യാഗോദാരരായ പുന്നപ്രവയലാര്‍ സമരധീരന്മാരെ കൊടും ക്രിമിനലുകളായി മുദ്രകുത്തുമോ?
ചരിത്രത്തിന്റെ അന്തര്‍ധാരകളറിയാതെ, ചരിത്രം ചമച്ച ധീരരക്തസാക്ഷികളെ മറന്നും ചരിത്ര പുരുഷന്മാരെ ഏതോഒരാളെന്നും വിശേഷിപ്പിക്കുന്നതില്‍ വിപ്ലവ കേരളത്തിന് മഹാദുഃഖമുണ്ട്. ആ ദുഃഖത്തിന് നീതിനിരാസത്തില്‍ നിന്നു പടരുന്ന രോഷത്തിന്റെ അലുക്കുകളുണ്ട്. ചരിത്രതമസ്‌കരണത്തിനെതിരായ മാനസിക കലാപമുണ്ട്. ആ കലാപത്തിന്റെ നേര്‍ത്ത അനുരണനമാണ് നടരാജപിള്ള സാറിന്റെ പുത്രന്‍ വെങ്കിടേശ്വരനിലൂടെ പ്രബുദ്ധ കേരളം ശ്രവിച്ചത്. ആറുതവണ നിയമസഭാംഗവും രണ്ടു പ്രാവശ്യം മന്ത്രിയും സിപിഐയുടെ പിന്തുണയോടെ ഒരിക്കല്‍ ലോക്‌സഭാംഗവുമായ നടരാജപിള്ള നമുക്ക് 'ഏതോ ഒരു പിള്ള'യല്ല. ഓര്‍മയില്‍ ചരിത്രത്തിന്റെ വേദിയിലെ കനകനടരാജ വിഗ്രഹമാണെന്ന് ദേവിക തന്റെ ലേഖനത്തില്‍ രോഷം കൊള്ളുന്നു.
സമരം തീര്‍ക്കാന്‍ ബാധ്യസ്ഥനായ വിദ്യാഭ്യാസ മന്ത്രിയാകട്ടെ സമരസമിതിനേതാക്കളായ വിദ്യാര്‍ഥികളുടെയും മാനേജ്‌മെന്റിന്റെയും യോഗത്തില്‍ കൈക്കൊണ്ട നിലപാട് മാനേജ്‌മെന്റിന്റെയും ഒറ്റുകാരായ എസ്എഫ്‌ഐയുടെയും മെഗഫോണ്‍ പോലെയായതും നിര്‍ഭാഗ്യകരം. താന്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ കയര്‍ത്ത് ഇറങ്ങിപ്പോയതിനെ അതിനിശിതമായി വിമര്‍ശിച്ച സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം പന്ന്യന്‍ രവീന്ദ്രനു മറുപടി നല്‍കാതെ 'മിണ്ടാട്ടമില്ല, മൃതരോ ഇവരെന്നു തോന്നും' എന്ന നിലപാടെടുക്കുന്നതിനെ വാഴപ്പിണ്ടി നട്ടെല്ലെന്ന് വിശേഷിപ്പിച്ചാല്‍ വാഴപ്പിണ്ടിപോലും പ്രതിഷേധിക്കും, മാനനഷ്ടത്തിന് കേസുകൊടുക്കുമെന്നും അവര്‍ ഭരണകൂടത്തെ പരിഹസിക്കുന്നു.
എസ്എഫ്‌ഐ ഒഴികെയുള്ള വിദ്യാര്‍ഥി സംഘടനകളെല്ലാം സമരരംഗത്ത് ആവേശം വിതറി ഉറച്ചു നില്‍ക്കുകയും ഒന്നൊഴികെ എല്ലാ രാഷ്ട്രീയ കക്ഷികളും പൊതുസമൂഹവും ഈ ധര്‍മസമരത്തിന് പിന്തുണ നല്‍കുകയും ചെയ്യുമ്പോള്‍ ആരും ബിജെപിയുടെ കെണിയില്‍ വീഴരുതെന്നാണ് ഒരു നേതാവിന്റെ സാരോപദേശം. അതായത് എല്ലാപേരും ഇങ്ങോട്ട് വരിക, തങ്ങള്‍ തീര്‍ത്ത കെണിയിലും വാരിക്കുഴിയിലും വീഴുക എന്ന ആഹ്വാനത്തിന് എന്തൊരു വാചികചന്തം!
'ഞാനും ഞാനും എന്റെ നാല്‍പതുപേരും' എന്ന ഒരു മാടമ്പി കുടുംബത്തിന്റെ പൂമരപ്പാട്ടിനൊത്തു താളം തുള്ളുന്നവര്‍ കാലത്തിനും സമൂഹത്തിനും മുന്നില്‍ കഥാവശേഷരാകുമെന്നോര്‍ക്കുക. ചരിത്രത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാത്തവര്‍ക്കുവേണ്ടി ചരിത്രത്തിന്റെ തന്നെ ചവറ്റുകുട്ടകള്‍ കാത്തിരിക്കുന്നുവെന്നും ആരും മറക്കരുതെന്ന മുന്നറിയിപ്പുമായാണ് ലേഖിക തന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നത്.

'



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  18 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  18 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  18 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  18 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  18 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  18 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  18 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  18 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  18 days ago