കക്കംവെള്ളി ഗ്രാമത്തിന്റെ വികസനം ഇനി ഇവരുടെ കൈയില്‍
എടച്ചേരി: പാഠപുസ്തകങ്ങള്‍ മാത്രമല്ല കൃഷി ആയുധങ്ങളും തങ്ങള്‍ക്ക് വഴങ്ങുമെന്ന് തെളിയിക്കുകയാണ് പുറമേരിയിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍. അതിനായി ഒരു ഗ്രാമം മുഴുവനായി ഇവര്‍ ദത്തെടുത്തു. പുറമേരി കടത്തനാട് രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികളാണ് പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന കക്കംവെള്ളി ഗ്രാമത്തില്‍ കൃഷിയിറക്കുന്നത്. പഠന സമയത്തിന് പുറമേ ലഭിക്കുന്ന ഇടവേളകളിലും മറ്റു ഒഴിവു ദിവസങ്ങളിലുമാണ് കൃഷി ആയുധങ്ങളുമായി ഇവര്‍ ദത്തു ഗ്രാമത്തിലെത്തുക.
ഇവിടെയുളള തിരഞ്ഞെടുത്ത ഏതാനും വീടുകളിലാണ് കൃഷിക്കൂട്ടം പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ കൃഷി ഇറക്കുന്നത്. കക്കം വെള്ളിയിലാണ് കൃഷിക്കൂട്ടം പദ്ധതിക്ക് തുടക്കമായത്.
പഞ്ചായത്തിന്റെ സഹകരണത്തോടെ ആരംഭിച്ച കൃഷിക്കൂട്ടംപദ്ധതി വാര്‍ഡ് മെമ്പര്‍ ശംസു മഠത്തില്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കെ. പ്രഭ അധ്യക്ഷയായി. പ്രോഗ്രാം ഓഫിസര്‍ ലത്തീഫ് മാസ്റ്റര്‍, മുനീര്‍ രയരോത്ത്, അമ്മത് ഹാജി ,ശശി രയരോത്ത്, ശ്രീരാഗ് കൃഷ്ണന്‍, കെ.സി ഗോപിക സ്‌നേഹ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."