കരിങ്കല്‍ ക്വാറി മേഖലയിലെ സമരം; നിര്‍മാണ മേഖല പ്രതിസന്ധിയില്‍
കക്കട്ടില്‍: ചെറുകിട ഖനന മേഖലയെ സംരക്ഷിക്കാന്‍ നിയമ നിര്‍മാണം നടത്തണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ക്വാറി ഉടമകള്‍ ഡിസംബര്‍ മുതല്‍ തുടങ്ങിയ സമരം നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷമാക്കി. അനിയന്ത്രിതമായി ഖനനം നടത്തുന്നത് നിയന്ത്രിക്കുക, പരിസ്ഥിതി സൗഹൃദ പെര്‍മിറ്റ് ക്വാറികള്‍ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷനാണ് സമരത്തിന് ആഹ്വാനം ചെയ്തത്.ഇതേ തുടര്‍ന്ന് ഈ മേഖലയെ ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് ജോലി ഇല്ലാതാവുകയും, നിര്‍മാണ മേഖല പ്രതിസന്ധിയിലാവുകയും ചെയ്തിരിക്കുകയാണ്.
നിര്‍മാണ മേഖലയ്ക്കാവശ്യമായ അസംസ്‌കൃത വസതുക്കളുടെ ക്ഷാമം മേഖലയില്‍ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണ്. കേരളത്തിലെ 2500 ഓളം ചെറുകിട ക്വാറികള്‍ ഇപ്പോള്‍ സമരം കാരണം പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ഇവ പ്രവര്‍ത്തിക്കാന്‍ പഞ്ചായത്ത് ലൈസന്‍സ്, മൈനിങ്ങ്, ജിയോളജി വനംവകുപ്പുകളുടെ അനുമതിയുണ്ടെങ്കിലേ ക്വാറികള്‍ക്ക് ലൈസന്‍സ് ലഭിക്കുകയുള്ളു.
പരിസ്ഥിതി അനുമതിയോടെ 24 സെന്റ് മുതല്‍ 50 സെന്റ് വരെയുള്ള സ്ഥലങ്ങളില്‍ സ്റ്റാറ്റിയൂട്ടറി അതോറിറ്റിയുടെ അനുമതിയോടെ ചെറുകിട ക്വാറികള്‍ക്ക് വന്‍കിട ക്വാറികളെപ്പോലെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന ഉത്തരവ് വന്‍കിട ക്വാറികള്‍ക്ക് മാത്രം ബാധകമായ നിയമം നടപ്പാക്കുന്നതിനെതിരെയാണ് പണിമുടക്ക്.
റോഡ്, കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മാണം പ്രതിസന്ധിയിലായതിനു പുറമേ, തൊഴിലാളികളും നെട്ടോട്ടത്തിലാണ്. വടകര താലൂക്കിലെ കമ്മായി, കുണ്ടുതോട്, ചേലക്കാട്, അരൂര്‍, തിരുവള്ളൂര്‍, കായക്കൊടി എന്നിവിടങ്ങളിലെ ക്വാറികളില്‍ െതാഴില്‍ ചെയ്യുന്ന നൂറുകണക്കിന് പേര്‍ മറ്റ് മേഖല തേടി പോവേണ്ട അവസ്ഥയിലാണ്. അതേ സമയം വന്‍കിട ക്വാറിക്കാര്‍ക്ക് സമരം കൊയ്ത്തായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."