ദേശീയ തൊഴിലുറപ്പ് പദ്ധതി; നേട്ടം ആവര്‍ത്തിക്കാന്‍ മാവൂര്‍ പഞ്ചായത്ത്
മാവൂര്‍: ഇന്ത്യയിലെ 10 പഞ്ചായത്തുകളില്‍ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട മാവൂര്‍ ഗ്രാമ പഞ്ചായത്ത് ഇത്തവണയും മികച്ച അംഗീകാരത്തിനുവേണ്ടി ശ്രമിക്കുന്നു. തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി മാവൂരിലെ മുഴുവന്‍ വാര്‍ഡുകളിലും വികസനം ലക്ഷ്യമാക്കി ഭരണസമിതി പദ്ധതി തയാറാക്കിക്കഴിഞ്ഞു.
തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗങ്ങള്‍ക്കു കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ നല്‍കാനും പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിലും പരമാവധി വികസനമെത്തിക്കാനും ലക്ഷ്യമിട്ട് മുഴുവന്‍ വാര്‍ഡുകളിലും ഗതാഗത വികസനത്തിന് 9,00000 രൂപ വകയിരുത്തി. പദ്ധതിയുടെ ഭാഗമായി ആദ്യം നിര്‍മാണം പൂര്‍ത്തിയാക്കിയ ആറാം വാര്‍ഡില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍-ചിറക്കല്‍താഴം നടപ്പാത ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഉസ്മാന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് വളപ്പില്‍ റസാഖ്, വികസനകാര്യ ചെയര്‍പേഴ്‌സണ്‍ കെ.സി വാസന്തി, അനൂപ് പ്രസംഗിച്ചു. വാര്‍ഡ് മെമ്പര്‍ രാജി ചെറുതൊടികയില്‍ സ്വാഗതവും കണ്‍വീനര്‍ ശൈലശ്രീ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."