നീതി ലഭിച്ചില്ലെങ്കില്‍ കോളജിന് മുന്നില്‍ മരണം വരെ നിരാഹാരം: ജിഷ്ണുവിന്റെ പിതാവ്
നാദാപുരം: കുടുംബത്തിനു നീതി ലഭിച്ചില്ലെന്ന് ജിഷ്ണുവിന്റെ പിതാവ്. ജിഷ്ണു മരണപ്പെട്ടിട്ട് ഇന്നേക്ക് ഒരുമാസം കഴിഞ്ഞു. ഇനിയും നീതി ലഭിച്ചില്ലെങ്കില്‍ കോളജിന് മുന്നില്‍ മരണം വരെ നിരാഹാരം അനുഷ്ഠിക്കുമെന്ന് ജിഷ്ണുവിന്റെ അച്ഛന് അശോകന് പറഞ്ഞു.
കഴിഞ്ഞ മാസമാണ് പാമ്പാടി നെഹ്റു കോളജിലെ വിദ്യാര്‍ഥിയായ ജിഷ്ണു കോളജ് അധികൃതരുടെ പീഡനത്തെ തുടര്‍ന്നു മരണപ്പെട്ടത്. പ്രത്യേക അന്വേഷണ സംഘത്തെ കേസ് അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ടെണ്ടങ്കിലും മരണത്തിലെ ദുരൂഹത മാറ്റാനോ ബന്ധുക്കള്‍ ആരോപിക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ തിരിമറികള്‍ കണ്ടെണ്ടത്താനോ ഇതുവരെ കഴിഞ്ഞിട്ടില്ല.
സംസ്ഥാനത്തെ നിരവധി നേതാക്കള്‍ ജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ചിരുന്നുവെങ്കിലും മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കാത്തതും വിവാദമായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം വടകരയിലെത്തിയിട്ടും കിലോമീറ്റര്‍ മാത്രം അകലെയുള്ള തന്റെ വീട്ടില്‍ വരാത്തതിലും കോളജിലെ ആറു പേര്‍ക്കെതിരേ മുഖ്യമന്ത്രിക്ക് അടക്കമുള്ളവര്‍ക്ക് പരാതിനല്‍കിയിട്ടും ഇവരില്‍ ഒരാളെ പോലും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിനു കഴിയാത്തതിലുമുള്ള സങ്കടവും ജിഷ്ണുവിന്റെ കുടുംബം പങ്കുവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."