'ഭരിക്കുന്നവര്‍ക്ക് നിയമ ലംഘനമാകാം'
കല്‍പ്പറ്റ: മൂക്കിന് തുമ്പത്തെ നിയമ ലംഘനം പൊലിസ് കണ്ടില്ലെന്ന് നടിക്കുന്നു. കൊടികളും തോരണങ്ങളും കെട്ടുന്നതിന് നിരോധനമുള്ള കല്‍പ്പറ്റ ബൈപ്പാസ് ജങ്ഷനിലെ പാര്‍ക്കിന്റെ തൂണുകളില്‍ ഭരണപക്ഷ അധ്യാപക സംഘടനയുടെ കൊടികള്‍ നിറഞ്ഞിട്ടും പൊലിസ് കണ്ട ഭാവം നടിക്കുന്നില്ല.
ജങ്ഷനില്‍ പൊലിസ് ഉദ്യോഗസ്ഥന്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടെങ്കിലും കഴിഞ്ഞ മൂന്ന് ദിവസമായി പാര്‍ക്കിന്റെ ചുറ്റും കൊടികള്‍ കെട്ടിയിരിക്കുകയാണ്. കെ.എസ്.ടി.എയുടെ സമ്മേളനത്തിന്റെ ഭാഗമായാണ് കൊടികള്‍ സ്ഥാപിച്ചിരിക്കുന്നത്. നിരോധനം സംബന്ധിച്ച വകുപ്പുകള്‍ ഉള്‍പ്പെടെ എഴുതിയബോര്‍ഡിലടക്കം കൊടി സ്ഥാപിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളെ ഉത്തമ പൗരന്മാരേക്കണ്ടവരും പൊതുസമൂഹത്തിന് മാതൃകയാകേണ്ടവരുമായ അധ്യപക സംഘടനയാണ് ഈ നിയമ ലംഘനം തുടരുന്നത്. ഇതിനെതിരേ പരാതി ലഭിച്ചാലേ നടപടിയെടുക്കൂ എന്ന പൊലിസ് നിലപാട് ഖേദകരമെന്നാണെന്ന് ആക്ഷേപമുയരുന്നത്. ഇതിനെതിരേ മാതൃകാപരമായ നടപടിയുണ്ടായില്ലെങ്കില്‍ മറ്റുള്ളവരും ഇത് ആവര്‍ത്തിക്കുമെന്നിരിക്കെ, അടിയന്തര നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."