ലോ അക്കാദമി: കരുണാകരന്റെ പേര് വലിച്ചിഴച്ചത് ശരിയായില്ല- കെ. മുരളീധരന്‍
തിരുവനന്തപുരം: ഇപ്പോഴും കേരള ജനതയുടെ ഇഷ്ട നേതാവായ കെ. കരുണാകരന്റെ പേര് ലോ അക്കാദമി വിഷയത്തിലേക്ക് വലിച്ചിഴച്ചത് ശരിയായില്ലെന്ന് കെ. മുരളീധരന്‍ എം.എല്‍.എ. മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനത്തിന് മറുപടിയായാണ് മുരളീധരന്റെ പ്രതികരണം.
ഓരോ ദിവസം കഴിയുമ്പോഴും മുഖ്യമന്ത്രി പദവിക്ക് താന്‍ യോഗ്യനല്ലെന്ന് പിണറായി തെളിയിച്ചു കൊണ്ടിരിക്കുന്നു. സ്ഥാനമൊഴിഞ്ഞാല്‍ പിണറായിയെ ഒരു പട്ടി പോലും തിരിഞ്ഞു നോക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിക്ക് ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരോടുള്ള വിധേയത്തമാണ് വിഷയം വഴിതിരിച്ചു വിടാനുള്ള നീക്കത്തിന് പിന്നില്‍. കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയത് ഗവര്‍ണര്‍ മുഖ്യ രക്ഷാധികാരിയായ ട്രസ്റ്റിനാണ്. ട്രസ്റ്റിന് നല്‍കിയ ഭൂമി എങ്ങനെ സ്വകാര്യ സ്വത്തായെന്ന് പിണറായി സര്‍ക്കാര്‍ അന്വേഷിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന ഡി.വൈ.എഫ്.ഐ ദേശീയ സമ്മേളനത്തിന്റെ സമാപന പൊതുയോഗത്തിലാണ് കെ. മുരളീധരന്റെ നിരാഹാര സമരത്തെ പിണറായി വിജയന്‍ പരിഹസിച്ചത്. കരുണാകരന്‍ കൊടുത്ത ഭൂമി തിരിച്ചു പിടിക്കാന്‍ ഇപ്പോള്‍ മകന്‍ സത്യഗ്രഹമിരിക്കുന്നത് ശരിയാണോ എന്ന് ചിന്തിക്കണമെന്നായിരുന്നു പിണറായിയുടെ പരാമര്‍ശം. അച്ഛനെതിരെ പല ഘട്ടത്തിലും രംഗത്തിറങ്ങിയിട്ടുള്ള ആളാണ് മകന്‍. അവരൊക്കെ ആത്മാവില്‍ വിശ്വസിക്കന്നവരാണല്ലോ. താന്‍ ഇവിടെയെത്തിയിട്ടും മകന്‍ വെറുതെവിടുന്നില്ലല്ലോ എന്ന് അച്ഛന്‍ ചിന്തിക്കുന്നുണ്ടാകുമെന്നും പിണറായി പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."