ണല്‍ ക്ഷാമം: നിര്‍മാണ മേഖല നിശ്ചലമാകുന്നു
മപനമരം: പുഴ മണല്‍ വാരുന്നതിനുള്ള കോടതി നിയന്ത്രണവും ക്രഷറുകളുടെ പ്രതിസന്ധിയും നിര്‍മാണ മേഖലയെ നിശ്ചലമാക്കുന്നു.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് മണല്‍ കൊണ്ടുവരുന്നത് തടയുക കൂടി ചെയ്തതോടെയാണ് പ്രതിസന്ധി രൂക്ഷമായത്
മണല്‍ വാരുന്നതിന് നിയന്ത്രണം വന്നതോടെ കരിങ്കല്‍ക്വാറികള്‍, ക്രഷര്‍ യൂനിറ്റുകള്‍ എന്നിവയില്‍ നിന്നുള്ള മെറ്റല്‍, ചിപ്‌സ്, കറുത്ത ജില്ലി പൊടി, പാറപ്പൊടി എന്നിവയാണ് നിര്‍മാണ മേഖലയില്‍ ഉപയോഗിച്ചിരുന്നത്.
എന്നാല്‍ ക്വാറികള്‍ക്കും മറ്റും പാരിസ്ഥികാനുമതി വേണമെന്ന നിബന്ധന വന്നതോടെ നിലവില്‍ ഇതും ലഭിക്കാത്ത സ്ഥിതിയാണ്.
വയനാട് ജില്ലയിലെ അമ്പലവയല്‍ ആയിരം കൊല്ലി, മുട്ടില്‍ തുടങ്ങിയ വിവിധ പ്രദേശങ്ങളിലെ നൂറ് കണക്കിന് കരിങ്കല്‍ ക്വാറികളും ക്രഷര്‍ യൂനിറ്റുകളും മാസങ്ങളായി അടഞ്ഞ് കിടക്കുകയാണ്.
ഇവിടങ്ങളില്‍ ജോലി ചെയ്തുവരുന്ന നാട്ടുകാരും അന്യസംസ്ഥാനക്കാരും അടങ്ങുന്ന തൊഴിലാളികള്‍ തൊഴിലും കൂലിയുമില്ലാതെ ദുരിതത്തിലായിരിക്കുകയാണ്. ഇതില്‍ ചിലയിടങ്ങളില്‍ ക്രഷര്‍ യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ നിന്നും കൊണ്ട് പോകുന്ന മണലിന് മുന്‍പുളള വിലയേക്കാള്‍ പത്തിരട്ടി വിലയാണ് ഈടാക്കുന്നതെന്നും പരാതിയുണ്ട്.
അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കാതായതോടെ സര്‍ക്കാര്‍ ധന പദ്ധതി പ്രവര്‍ത്തനങ്ങളും ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ വീടുപണിയും നിശ്ചലമായ സ്ഥിതിയാണ്. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടാത്തത് മേഖലയിലെ ആയിരക്കണക്കിന് കുടുംബങ്ങളെയാണ് ദുരിതത്തിലാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."