ഇ.അഹമദിനോട് ഭരണ കൂടം നിന്ദ കാണിച്ചു: ജുബൈല്‍ കെ.എം.സി.സി
ജുബൈല്‍: ഇ.അഹ്മദിനെ അദ്ദേഹത്തിന്റെ അവസാന സമയത്തു കേന്ദ്ര സര്‍ക്കാര്‍ നിന്ദിച്ചുവെന്നു ജുബൈല്‍ കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ വിവിധ സംഘടന പ്രതിനിധികള്‍ പങ്കെടുത്തു.
ബജറ്റ് അവതരണം മുടങ്ങരുതെന്നു കരുതി ഇ. അഹമ്മദിന്റെ മരണവിവരം മറച്ചുവെച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
വിദേശമലയാളികള്‍ക്കാി ഒരുപാട് സംഭാവനകള്‍ നല്‍കിയ നേതാവാണ് അദ്ദേഹമെന്ന് യോഗം ഓര്‍മിച്ചു. ജുബൈലിലെ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌ക്കൂളില്‍ സ്ഥിരം പ്രിന്‍സിപ്പലിനെ നിയമിച്ചത് അതില്‍ ഒന്നാണ്.
കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ഉപദേശക സിമിതി ചെയര്‍മാന്‍ യു.എ റഹീമിന്റെ അദ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടി എ തങ്ങള്‍, (നവയുഗം), അഡ്വ. ആന്റണി , നൂഹ് പാപ്പിനശ്ശേരി, ശിഹാബ് കായം കുളം, അഷ്‌റഫ് മൂവാറ്റുപുഴ, (ഒ ഐ സി സി) ,പ്രേം രാജ് നാരായണന്‍ (നവോദയ), ഇബ്രാഹിം കുട്ടി ആലുവ (ജി.എം.സി), ഹബീബ്‌റഹ്മാന്‍ മേലെവീട്ടില്‍ (ഇസ്ലാഹി സെന്റര്‍) ,ഇബ്രാഹിം പോട്ടങ്ങല്‍ ( ജുബൈല്‍ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍ മാന്‍ ), പ്രൊഫ.അമീന്‍ അസ്ഹര്‍ (കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ്), അസീസ് എ കെ, (തനിമ), കുഞ്ഞിക്കോയ താനൂര്‍ (ഐ.എസ്.എഫ്), ഹക്കീം ഹുദവി (ജുബൈല്‍ ഇസ്‌ലാമിക് സെന്റര്‍ ),നൗഷാദ് പി.കെ (ജുബൈല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിങ് കമ്മറ്റി അംഗം) ബാപ്പു തേഞ്ഞിപ്പലം (സാഫ്ക) തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
ജുബൈല്‍ മെഡിക്കല്‍ സെന്ററില്‍ നടന്ന പ്രാര്‍ത്ഥനക്കും മയ്യത്ത് നിസ്‌കാരത്തിനും ഹകീം ഹുദവി നേതൃത്വം നല്‍കി.ജനറല്‍ സെക്രട്ടറി അഷ്‌റഫ് ചെട്ടിപ്പടി സ്വാഗതവും, അസീസ് ഉണ്യാല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."