HOME
DETAILS
MAL
വീട് നിര്‍മാണത്തിന് കൊണ്ടുവന്ന സാമഗ്രികള്‍ കത്തിനശിച്ചു
backup
February 06 2017 | 05:02 AM
കരുളായി: കളത്തില്‍ സ്വകാര്യ വ്യക്തിയുടെ വീട് നിര്‍മാണത്തിനായി കൊണ്ടുവന്ന മര സാമഗ്രികള്‍ കത്തി നശിച്ചു. വീടിന്റെ മെയിന്‍ വാര്‍പ്പിനുപയോഗിക്കുന്ന മുട്ടുകള്‍, പലകകള്‍, റണ്ണര്‍ എന്നിവയാണ് ഞായറാഴ്ച പുലര്‍ച്ചെ ഒന്നോടെ സാമൂഹ്യദ്രോഹികള്‍ തീയിട്ടത്.
അഞ്ച് ലക്ഷത്തോളം രൂപയുടെ സാധന സാമഗ്രികളാണ് കത്തിനശിച്ചതെന്ന് ഉടമ കോക്രി സുകുമാരന്‍ പറഞ്ഞു. സംഭത്തില്‍ പൂക്കോട്ടുംപാടം പൊലിസില്‍ പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."