HOME
DETAILS
MAL
ആശുപത്രികള്‍ കേന്ദ്രീകരിച്ച് മോഷണം: പ്രതി പിടിയില്‍
backup
February 06 2017 | 05:02 AM
കോട്ടക്കല്‍: ആശുപത്രികളും വാഹനങ്ങളും കേന്ദ്രീകരിച്ചു മോഷണം നടത്തുന്നയാള്‍ പിടിയില്‍. എടയൂര്‍ തിണ്ടലം വടക്കുംപുറം സൈനുദ്ദീനെ (27) യാണ് നാട്ടുകാര്‍ പിടികൂടിയത്. ആശുപത്രികളും വാഹനങ്ങളും കേന്ദ്രീകരിച്ച് പണം, മൊബൈല്‍ ഫോണ്‍, എ.ടി.എം കാര്‍ഡ്, ആര്.സി തുടങ്ങിയവ മോഷ്ടിക്കലാണ് ഇയാളുടെ പണി.
കോട്ടക്കല്‍ ടൗണിലെ ഒരു ഓട്ടോറിക്ഷയില്‍നിന്ന് മോഷണം നടത്തുന്നതിനിടെ ഇയാളെ ഓട്ടോ ഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്നു പിടികൂടുകയായിരുന്നു. എടരിക്കോട് ക്ലാരി സ്വദേശിയുടെ പരാതിയില്‍ പൊലിസ് കേസെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."