കുട്ടികള്‍ക്ക് പഠനയാത്രകളിലൂടെ ഉല്ലാസമേകി എസ്.എസ്.എ
കൂത്താട്ടുകുളം: കുട്ടികള്‍ക്ക് ഉല്ലാസത്തിനും പഠനത്തിനും അവസരമൊരുക്കി എസ്.എസ്.എ പദ്ധതി പ്രകാരം വിദ്യാഭ്യാസ വകുപ്പിന്റെ പഠനയാത്രകള്‍. കൂത്താട്ടുകുളം ബി.ആര്‍.സിയില്‍ നിന്നും നെടുമ്പാശേരി വഴി അതിരപ്പിള്ളിയിലേക്കു നടന്ന പഠന യാത്രയില്‍ 50 കുട്ടികള്‍ക്ക് അവിസ്മരണീയമായി.
വീമാനത്താവളത്തിന്റെ വിസ്മയ കാഴ്ചകളും, അതിരപ്പിള്ളി, ഏഴറ്റുമുഖം മേഖലകളിലെ കാടിന്റെയും പുഴയുടെയും ആരവങ്ങളും അടുത്തറിഞ്ഞാണ് കുട്ടികളും അധ്യാപകരും ഒരു ദിവസത്തെ യാത്ര പൂര്‍ത്തിയാക്കിയത്. ബി.പി.ഒ സുജാത, സജി എന്‍ ആന്റണി, എം.എം ഹഫ്‌സ, ഇ.കെ സിജി, ജോബി പൗലോസ്, ടിനു ശിവന്‍, നീനു വേലായുധന്‍, ജിഷ ശിവന്‍, മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.
ജില്ലയിലെ 15 ബി.ആര്‍.സികളുടെ നേതൃത്വത്തിലും അതത് സബ് ജില്ലയിലെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് എസ്.എസ്.എ പദ്ധതി പ്രകാരം രണ്ട് വീതം സൗജന്യ പഠനയാത്രകളാണ് നടത്തുന്നത്. ശാരീരികമായും മാനസികമായും സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ പല കാരണങ്ങള്‍ കൊണ്ടും ഇത്തരം യാത്രകളില്‍ നിന്നും ഒഴിവാക്കപ്പെടാറുണ്ട്. ഇത് പരിഹരിക്കുന്നതിനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."