അത് പൊളിച്ച്...!!
നിലാവത്ത് ആ പുഴക്കരയിലിരുന്നു മുമൂന്റെ മുടിയിഴയില്‍ ഷാജു മെല്ലെതലോടി.
'ഇക്കായ്ക്ക് ഇപ്പൊ വെഷമം തോന്നണൊണ്ടാ.. അല്ലേലും, നാട്ടാരെ കുറി പിരിച്ച് ഇതൊക്കെ കെട്ടിപ്പൊക്കണാര്‍ന്നോ.'
'അതിനെന്താടി പെണ്ണേ, അതിന്റെ പേരില്‍ ഞാനെന്തൊക്കെ കേട്ടതാ, നിന്റെ കെട്ട്യോനെ ഞാന്‍ കൊന്നെന്നും, നീ കൊറേ പെറ്റ്കൂട്ടീന്നും. ഇതുണ്ടാക്കിയോന്റെ വിരലൊക്കെ ഞാന്‍ മുറിച്ചൂന്നും, അതിന്റെ പേരിലെന്റെ ചെക്കനെന്നെ വീട്ടിലിട്ട് പൂട്ടിയെന്നും.
എന്തൊക്കെയാ വാട്‌സാപ്പിലും ഫേസ്ബുക്കിലും പ്രചരിക്കണത്. ഒന്നോര്‍ത്ത് നോക്കിയേ കഴിഞ്ഞകാലങ്ങളില്‍ ഇത് കാണിച്ച് ഇവരെത്ര കാശുണ്ടാക്കിയതാ. ഇനി ആ പറമ്പിലൊരു ശൗചാലയം പണിഞ്ഞോട്ടേ നാടും നന്നാവും, അവറ്റകള്‍ക്ക് തൃപ്തിയുമാകും.
അതോടെ ന്റെ ചീത്തപ്പേരൊക്കെ മാറും, നീ നോക്കിക്കോ'
മുമൂനെ ഷാജു ചേര്‍ത്തുനിര്‍ത്തി, മുടിയില്‍ ഒരു പനിനീര്‍ ചൂടിച്ചു. ഒരു ഗസലിന്റെ താളത്തില്‍ അവളുടെ നെറ്റിയില്‍ ചുംബിച്ചു. എന്നിട്ട്് ഒരു സെല്‍ഫിയെടുത്തു.
'ഇന്‍ ഹണിമൂണ്‍ മൂഡ് ' എന്ന അടിക്കുറിപ്പോടെ മുഗള്‍ ഫാമിലി ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്തു.
ദുബായില്‍ ഒരു കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലിചെയ്യണ, ഷാജൂമുമൂ ദമ്പതികളുടെ മൂത്ത മോന്‍, ജാഹൂ അതിന് കമന്റിട്ടു..
വാപ്പാ അത് പൊളിച്ചു..!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."