ശബരിമല മകരവിളക്ക് ഇന്ന്
പത്തനംതിട്ട: ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ശബരിമലയില്‍ ഇന്ന് മകരജ്യോതി തെളിയും. മകരവിളക്കിനായി ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് സന്നിധാനത്തെത്തിയിട്ടുള്ളത്.
ഒന്നരലക്ഷത്തോളം ഭക്തജനങ്ങള്‍ മകരജ്യോതി കാണുമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. സുരക്ഷാസംവിധാനങ്ങള്‍ നിരീക്ഷിക്കുന്നതിനായി നാവിക സേനയുടെ ഹെലികോപ്ടറുകള്‍ സന്നിധാനത്ത് നിരീക്ഷണപറക്കല്‍ നടത്തി. കൂടുതല്‍ ജാഗ്രതയോടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മകരവിളക്ക് ദർശനത്തിനായി പുല്ലുമേട്, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങളിൽ ശക്തമായ സുരക്ഷയാണ് ഇത്തവണയും ഏർപ്പെടുത്തിയിരിക്കുന്നത്. എറണാകുളം റേഞ്ച് ഐജിയുടെ മേൽനോട്ടത്തിൽ 1500 ഓളം പൊലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച പന്തളത്തിന് നിന്ന് യാത്രതിരിച്ച തിരുവാഭരണഘോഷായാത്ര വൈകിട്ട് സന്നിധാനത്തെത്തും. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന സമയത്താണ് മകരജ്യോതി തെളിയിക്കുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."