ഞാന്‍ നിങ്ങളുടെ കുട്ടിയാണ്
എനിക്കു ജീവിക്കണം
എനിക്കു സ്‌നേഹിക്കുകയും വേണം.
അതിനാല്‍,
നിങ്ങളെന്നെ ജീവിക്കാന്‍ അനുവദിക്കൂ.
എനിക്കു കൂട്ടുകൂടി കളിക്കണം
പഠിക്കുകയും വേണം.
അതിനാല്‍,
നിങ്ങളെന്നെ ജീവിക്കാന്‍ അനുവദിക്കൂ.
എന്നെ നോക്കൂ,
നിങ്ങളെ പോലെ തന്നെ
ഞാനും ഒരു ശരീരമാണ്.
എനിക്കുമുണ്ട് ഹൃദയം
ചിരിക്കാനും, കരയാനും കഴിയുന്ന ഒന്ന്.
പ്രിയപ്പെട്ട സാര്‍,
എന്റെ കണ്ണിലെ ആഴങ്ങളിലേക്കു നോക്കൂ
അവിടെ നിങ്ങള്‍ പ്രതിബിംബിക്കുന്നില്ലേ?
എന്നിട്ടു പറയൂ
ഞാനെന്തിനു കൊല്ലപ്പെടണമെന്ന്!
ഒരിക്കലും
ഞാനൊരു കളിക്കളമല്ല
ഞാനൊരു അക്കവുമല്ല.
പരീക്ഷണശാലയിലെ
എലിക്കുഞ്ഞുമല്ല ഞാന്‍.
ഞാനൊരു കുട്ടിയാണ്.
എന്നെയൊന്നു നോക്കൂ സാര്‍
അങ്ങനെത്തന്നെയല്ലേ?
അതിനാല്‍
എന്നെ കൊല്ലല്ലേ സാര്‍.
ജനനം കൊണ്ട് ഇസ്‌റാ തയിബ് ഒരു ഫലസ്തീന്‍ അഭയാര്‍ഥിയാണ്. ജോര്‍ദാന്‍ വംശജയായ അവര്‍ അനീതിക്കും അസമത്വത്തിനുമെതിരേ പോരാടുന്ന ഒരു പിതാവിന്റെ മകളാണ്. അച്ഛന്റെ പാതയില്‍ കവിതയെഴുതി പോരാടുന്നവള്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇസ്‌റാഈല്‍ അനുകൂല നടപടികളെ ഈ കവിത ചോദ്യം ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."