കൊച്ചിയിലെ കവര്‍ച്ച: പ്രതികളുടെ സഹായി പിടിയില്‍
ബംഗളുരു: കൊച്ചിയില്‍ വീട്ടുകാരെ ബന്ദികളാക്കി വന്‍ കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പ്രതികളെ സഹായിച്ച ഷെമീമാണ് പിടിയിലായത്. ഇയാളെ ബംഗളുരുവില്‍ നിന്നാണ് പിടികൂടിയത്.
അതേസമയം ഡല്‍ഹിയില്‍ അറസ്റ്റിലായ അര്‍ഷാദ്, ഷെഹ്സാദ്, റോണി എന്നിവരെ കൊച്ചിയിലെത്തിച്ചു. ഇവരെ തൃപ്പൂണിത്തുറ ഹില്‍പാലസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്. ഇതിനു ശേഷം ഇവരെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കുമെന്ന് പൊലിസ് അറിയിച്ചു.
ഡിസംബര്‍ 15ന് പുലര്‍ച്ചെ എറണാകുളം പുല്ലേപ്പടി പാലത്തിനു സമീപം ഇസ്മയിലിന്റെ വീട്ടില്‍ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറിയ സംഘം അഞ്ചുപവന്‍ സ്വര്‍ണം കവര്‍ന്നിരുന്നു. പിറ്റേന്ന് തൃപ്പൂണിത്തുറ സ്വദേശി ആനന്ദ് കുമാറിനെ തലയ്ക്കടിച്ച് വീഴ്ത്തി വീട്ടുകാരെ കെട്ടിയിട്ട് 50 പവന് സ്വര്‍ണവും ഇരുപതിനായിരം രൂപയുമാണ് സംഘം കവര്‍ന്നത്.
ബംഗ്ലാദേശില്‍ നിന്നുള്ള 11 അംഗ സംഘം വ്യാജരേഖകളുണ്ടാക്കി പത്ത് വര്‍ഷം മുന്‍പാണ് ബംഗാളില്‍ താമസമാക്കിയതെന്ന് പൊലിസ് കണ്ടെത്തിയിരുന്നു.
റെയില്‍വേ ട്രാക്ക് കേന്ദ്രീകരിച്ചാണ് ഇവര്‍ കവര്‍ച്ച നടത്തുന്നത്. ക്യത്യത്തിനു ശേഷം ട്രെയിനില്‍ രക്ഷപ്പെടുന്നതാണ് ഇവരുടെ രീതി.സംഘത്തിലെ മറ്റുള്ളവര്‍ മുര്‍ഷിദാബാദ് വഴി ബംഗ്ലാദേശിലേക്ക് കടന്നതായാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."