മാല മോഷണം: ദമ്പതികള്‍ അറസ്റ്റില്‍
മൂന്നാര്‍: കണ്ണന് ദേവന് ഹില്‍സ് പ്ലാന്റേഷനിലെ ചട്ടമൂന്നാര്‍ എസ്റ്റേറ്റ് ലയത്തില്‍നിന്നു മൂന്നു പവന്റെ സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ ദമ്പതികള്‍ പൊലിസ് പിടിയില്‍.
വാഗവുര ഞാവല്‍ ഡിവിഷനിലെ നാലുമുറി ലയത്തില്‍ രാജന് (42), ഭാര്യ പാല്‍തായ് (35) എന്നിവരാണു പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച ഞാവല്‍ ഡിവിഷനിലെ തൊഴിലാളിയായ ലക്ഷ്മിയും മകള്‍ വസന്തയും താമസിക്കുന്ന ലയത്തിനുള്ളില്‍ നിന്നാണ് മൂന്നു പവന്റെ സ്വര്‍ണമാല മോഷണം പോയത്. ലക്ഷ്മി മൂന്നാറിലുള്ള ബന്ധുവിന്റെ വീട്ടില്‍ പോയിരുന്ന സമയത്ത് മകള്‍ വസന്ത തനിച്ചായിരുന്നതിനാല്‍ സമീപത്തുള്ള വീട്ടിലാണു തങ്ങിയിരുന്നത്. വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. വിരലടയാള വിദഗ്ധരുടെയും ഡോഗ് സ്ക്വാഡിന്റെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. മറയൂര്‍ സബ് ഇന്‍സ്പെക്ടര്‍ കെ.എ ഷാജിയുടെ നേതൃത്വത്തില്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ ജോബി ആന്റണി, എം. സൈനു, കെ. ജിനീഷ്, വനിതാ സിവില്‍ പൊലിസ് ഓഫിസര്‍ ഷാജിത എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."