HOME
DETAILS

യു.ഡി.എഫ് മേഖലാ ജാഥകള്‍ 14നും 15നും ഇടുക്കി ജില്ലയില്‍

  
backup
February 06 2017 | 07:02 AM

%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%be-%e0%b4%9c%e0%b4%be%e0%b4%a5%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-14%e0%b4%a8%e0%b5%81-2

തൊടുപുഴ: ജനതാദള്‍ ദേശീയ സെക്രട്ടറി ജനറല്‍ ഡോ. വര്‍ഗീസ് ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മേഖലാ ജാഥ 14, 15 തിയതികളില്‍ ഇടുക്കി ജില്ലയില്‍ പര്യടനം നടത്തും. ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലെ ഓരോ കേന്ദ്രങ്ങളില്‍ അതാത് നിയോജക മണ്ഡലം ഏകോപന സമിതികളുടെ നേതൃത്വ ത്തില്‍ ജാഥക്ക് സ്വീകരണം നല്‍കും.
14-ന് രാവിലെ 11 മണിക്ക് തൊടുപുഴ നിയോജകമണ്ഡലത്തിലെ കരിമണ്ണൂരില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജാഥ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് ഇടുക്കി നിയോജകമണ്ഡലത്തിലെ തങ്കമണി, 15-ന് രാവിലെ 10ന് മൂന്നാര്‍, ഉച്ചകഴിഞ്ഞ് 3-ന് ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തിലെ പൂപ്പാറ, വൈകിട്ട് 5-ന് പീരുമേട് നിയോജകമണ്ഡലത്തിലെ വണ്ടിപ്പെരിയാര്‍ എന്നീ കേന്ദ്രങ്ങളില്‍ ജാഥക്ക് സ്വീകരണം നല്‍കും.
ജാഥയുടെ മുന്നൊരുക്കങ്ങള്‍ക്കായി ജില്ലയിലെ അഞ്ച് സ്വീകരണ കേന്ദ്രങ്ങളിലും അതാത് നിയോജക മണ്ഡലം ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വിപുലമായ സ്വാഗതസംഘം വിളിച്ചു കുട്ടും.
എഴിന് രാവിലെ 11ന് മൂന്നാര്‍, ഉച്ചകഴിഞ്ഞ് 2-ന് തങ്കമണി, വൈകിട്ട് 5-ന് കരിമണ്ണൂര്‍, 8-ന് രാവിലെ 11-ന് പൂപ്പാറ, ഉച്ചകഴിഞ്ഞ് 2-ന് വണ്ടിപ്പെരിയാര്‍ എന്നീ കേന്ദ്രങ്ങളിലാണ് സ്വാഗതസംഘം യോഗങ്ങള്‍ ചേരുന്നത്.
തൊടുപുഴ രാജീവ് ഭവനില്‍ ചേര്‍ന്ന യു.ഡി.എഫ് ജില്ലാ നേതൃയോഗത്തില്‍ ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ് അശോകന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനര്‍ റ്റി.എം സലീം സ്വാഗതം പറഞ്ഞു. ഡോ. വര്‍ഗീസ് ജോര്‍ജ്ജ് യോഗം ഉദ്ഘാടനം ചെയ്തു.
ജാഥയുടെ വൈസ് കാപ്റ്റന്‍ ജോസഫ് വാഴക്കന്‍ മുഖ്യപ്രഭാഷണം നടത്തി. ജാഥയുടെ കോര്‍ഡിനേറ്ററും കെ.പി.സി.സി സെക്രട്ടറിയുമായ വി.എ സലീം പ്രവര്‍ത്തനരേഖ അവതരിപ്പിച്ചു. പി.പി. സുലൈമാന്‍ റാവുത്തര്‍ എക്‌സ് എം എല്‍ എ, ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍, മുന്‍ ഡി.സി.സി പ്രസിഡന്റു മാരായ എം.റ്റി തോമസ്, റോയി.കെ.പൗലോസ്, യുത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡീന്‍ കുര്യാക്കോസ്, കെ.പി.സി.സി നിര്‍വാഹക സമിതി അംഗങ്ങളായ സി.പി മാത്യു, എം. ഷാഹുല്‍ ഹമീദ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂര്‍, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മാര്‍ട്ടിന്‍ മാണി, സി.എം.പി ജില്ലാ സെക്രട്ടറി സുരേഷ് ബാബു, ജനതാദള്‍ ജില്ലാ പ്രസിഡന്റ് അനൂപ് ഫ്രാന്‍സിസ്, ആര്‍.എസ്.പി നേതാവ് ജി. ബേബി പ്രസംഗിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago