HOME
DETAILS
MAL
പനീര്‍ ശെല്‍വത്തിന്റെ രാജി ഗവര്‍ണര്‍ സ്വീകരിച്ചു
backup
February 06 2017 | 07:02 AM
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീര്‍ ശെല്‍വത്തിന്റെ രാജി ഗവര്‍ണര്‍ സ്വീകരിച്ചു. ജയലളിതയുടെ തോഴിയും അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിയുമായ ശശികലയെ തമിഴ്നാട് മുഖ്യമന്ത്രിയാക്കുന്നതിന്റെ ഭാഗമായാണ് പനീര്‍ ശെല്‍വം രാജി വെച്ചത്. ശശികലയെ തമിഴ്നാട് നിയമകക്ഷി നേതാവായി ഇന്നലെ ചേര്‍ന്ന അണ്ണാ ഡി.എം.കെ എം.എല്‍.എ മാരുടെ യോഗം തെരഞ്ഞെടുത്തിരുന്നു. യോഗത്തില്‍ തന്നെ താന്‍ രാജി വെക്കുകയാണെന്നും പനീര്‍ ശെല്‍വം അറിയിച്ചിരുന്നു.
ഇന്നലെയാണ് ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിന് രാജിക്കത്ത് അയച്ചുകൊടുത്തത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്നാണ് വിശദീകരണം. മുഖ്യമന്ത്രിയായി ശശികലയുടെ സത്യപ്രതിജ്ഞ ഉടന്‍ തന്നെയുണ്ടാവും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."