അപകടക്കെണിയായി കണ്ണാടിപ്പറമ്പ്-വാരംകടവ് റോഡ്
കണ്ണാടിപ്പറമ്പ്: മെക്കാഡം ടാറിങ് നടത്തിയ കണ്ണാടിപ്പറമ്പ്-വാരം കടവ് റോഡില്‍ വാഹനങ്ങളുടെ അമിതവേഗം കാരണം അപകടങ്ങള്‍ പെരുകുന്നു. ആഴ്ചകള്‍ക്കു മുമ്പാണ് കെ.എം ഷാജി എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് റോഡ് വീതി കൂട്ടി മെക്കാഡം ടാറിങ് നടത്തിയത്. കണ്ണാടിപ്പറമ്പ്-വാരംകടവ് റഹ്മാനിയ മസ്ജിദിനു സമീപം റോഡ് മണ്ണിട്ട് ഉയര്‍ത്തിയതിനാല്‍ റോഡിന്റെ ഇരുവശത്തുമുള്ള പല വീടുകളും റോഡില്‍ നിന്നു വളരെയധികം താഴ്ചയിലാണുള്ളത്. കുന്നിറക്കവും വളവുള്ള ഇവിടെ അമിതവേഗതയില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
കഴിഞ്ഞ ദിവസം ഇവിടെ കാര്‍ വീട്ടുമുറ്റത്തേക്കു തലകീഴായി മറിഞ്ഞിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിലുണ്ടായിരുന്ന വലിയന്നൂര്‍ സ്വദേശി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടം നടക്കുന്ന സമയത്ത് വീടിനുമുന്നില്‍ ആരുമില്ലാത്തതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. റോഡ് നിര്‍മാണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഇവിടെ കൈവരി നിര്‍മിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ അധികൃതര്‍ ഇതു മുഖവിലക്കെടുത്തില്ലെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."