HOME
DETAILS
MAL
വീട്ടില്‍ സൂക്ഷിച്ച 2500 പാക്കറ്റ് പുകയില ഉല്പന്നങ്ങള് പിടികൂടി
backup
February 06 2017 | 07:02 AM
തലശ്ശേരി: കിഴക്കെ കതിരൂരിലെ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചു വച്ച 2500 പാക്കറ്റ് പുകയില ഉല്പന്നങ്ങള് പൊലിസ് കണ്ടെടുത്തു.
സംഭവത്തില്‍ താഴത്തുപള്ളി വീട്ടില്‍ മുഹമ്മദ് ഷാഫി (40) യെ കതിരൂര്‍ പൊലിസ് അറസ്റ്റു ചെയ്തു. രഹസ്യ വിവരം കിട്ടയതിന്റെ അടിസ്ഥാനത്തിലാണു പൊലിസ് മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ പരിശോധന നടത്തിയത്.
ഉല്പന്നങ്ങള് പെട്ടിയില്‍ സൂക്ഷിച്ച നിലയിലാണുണ്ടായിരുന്നത്. കതിരൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ എന്‍.ടി ജോസ്, അഡിഷണല്‍ എസ്.ഐ രാമദാസ്, മഹറൂഫ്, സുധീര്‍ എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്.
തലശ്ശേരിയില്‍ പാന്‍ മസാല ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നുവെന്ന പരാതികള്‍ നിലനില്‍ക്കെയാണ് വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന 2500 പാക്കറ്റ് പുകയില ഉല്പന്നങ്ങള് പിടികൂടിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."