മുഖ്യമന്ത്രിയുടെ യോഗ്യത ചോദ്യം ചെയ്യാന്‍ ജനങ്ങള്‍ക്കവകാശമുണ്ട്: ശശികലയുടെ യോഗ്യത ചോദ്യം ചെയ്ത് ചിദംബരം
ചെന്നൈ: തങ്ങളുടെ മുഖ്യമന്ത്രിയുടെ യോഗ്യതയെ ചോദ്യം ചെയ്യാന്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കവകാശമുണ്ടെന്ന് മുന്‍ ധനകാര്യ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം.
അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികലയെ മുഖ്യമന്ത്രിയാക്കുന്നതിന്റെ ഭാഗമായി തമിഴ്‌നാട് നിയമസഭാ കക്ഷി നേതാവാക്കിയതിനെ ചൊല്ലിയുള്ള രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ട്വിറ്ററില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പിന്നോട്ട് നോക്കുമ്പോള്‍ കാമരാജും അണ്ണദുരെയും ഇരുന്ന മുഖ്യമന്ത്രി കസേര ഏറെ അഭിമാനകരമായിരിന്നു പക്ഷേ ഇപ്പോള്‍ എ.ഐ.ഡി.എം.കെയും തമിഴ്‌നാട്ടിലെ ജനങ്ങളും തെറ്റായരീതിയിലാണ് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
Looking back with pride, TN CM chair was occupied by Kamaraj and Anna. AIADMK and PEOPLE OF TAMILNADU are now moving in opposite directions.
— P. Chidambaram (@PChidambaram_IN) February 6, 2017
എ.ഐ.ഡി.എം.കെ എം.എല്‍.എമാര്‍ക്ക് അവരുടെ നേതാവിനെ തെരഞ്ഞെടുക്കാന്‍ അവകാശമുണ്ടെന്ന പോലെ തന്നെ തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് അവരുടെ മുഖ്യമന്ത്രിയുടെ യോഗ്യത ചോദ്യംചെയ്യാനും അവകാശമുണ്ടെന്നും അദ്ദേഹം മറ്റൊരു ട്വീറ്റില്‍ കുറിച്ചു.
It is the right of AIADMK MLAs to elect their leader. It is the right of the people to ask if the leader deserves to be CM
— P. Chidambaram (@PChidambaram_IN) February 6, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."