ശശികല സ്ഥാനമേല്ക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹരജി
ന്യൂഡല്‍ഹി: തമിഴ്നാട് മുഖ്യമന്ത്രിയായി ശശികല സ്ഥാനമേല്ക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹരജി.
അനധികൃത സ്വത്തുസമ്പാദനക്കേസില്‍ വിധി വരുന്നതുവരെ ശശികലയുടെ സതൃപ്രതിജ്ഞ നടപ്പാക്കരുതെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കൊപ്പം അനധികൃത സ്വത്ത് സമ്പാദന കേസില്‍ പ്രതിയാണ് ശശികല. ഹരജിയില്‍ അടുത്ത ആഴ്ച തീരുമാനമെടുക്കുമെന്നു സുപ്രിം കോടതി വ്യക്തമാക്കി.
ഏഴിന് ശശികല സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് എഐഎഡിംകെ അറിയിച്ചിരുന്നു. മദ്രാസ് സര്‍വകലാശാല സെന്ററി ഹാളില്‍ രാവിലെ ഒന്‍പതിനാണ് ചടങ്ങ് നടക്കേണ്ടിയിരുന്നത്. ഹരജി നല്‍കിയതോടെ ചൊവ്വാഴ്ച ശശികലയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിലായി. കോടതിയിലുള്ള കേസുകളില്‍ ഗവര്‍ണര്‍ നിയമോപദേശം തേടിയിട്ടുണ്ട്.
ഞായറാഴ്ച ചെന്നൈയില്‍ യോഗം ചേര്‍ന്ന അണ്ണാ ഡി.എം.കെ നിയമസഭാകക്ഷി നേതാവായി ശശികലയെ തിരഞ്ഞെടുത്തിരുന്നു. തൊട്ടുപിന്നാലെ ഒ.പനീര്‍സെല്‍വം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."