ഖത്തറിന് പൊതു ആരോഗ്യനയം ഉടന്‍
ദോഹ: ഖത്തറിന്റെ ആദ്യ പൊതു ആരോഗ്യ നയത്തിന് രാജ്യത്ത് ഉടന്‍ തുടക്കമാകുമെന്ന് പൊതു ആരോഗ്യ വിഭാഗം മേധാവി ശെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് ആല്‍ഥാനി വെളിപ്പെടുത്തി.
2011-2016 ദേശീയ നയം വിജയകരമായതിനെ തുടര്‍ന്നാണ് 2017-2022 വര്‍ഷത്തേക്കായി അറബ് ലോകത്തെ തന്നെ ഏറ്റവും മികച്ച ആരോഗ്യ നയം നടപ്പിലാക്കുന്നത്.
ഭക്ഷ്യ വിഷബാധ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട ശില്‍പശാല ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 20112016 പൊതു ആരോഗ്യ നയ ലക്ഷ്യങ്ങള്‍ 90 ശതമാനവും യാഥാര്‍ഥ്യമാക്കാന്‍ പൊതു ആരോഗ്യ വിഭാഗത്തിനു സാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ നയം നടപ്പിലാക്കുന്നത് ആരംഭിച്ചതായും ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും മുഹമ്മദ് ആല്‍ഥാനി പറഞ്ഞു. അടിസ്ഥാനമായി നാല് ആരോഗ്യ മേഖലകളിലാണ് പുതിയ നയം കേന്ദ്രീകരിക്കുന്നത്. രാജ്യത്തെ പൊതു ആരോഗ്യ തത്വങ്ങള്‍ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട 16 ഉപവിഭാഗങ്ങളും പുതിയ നയത്തില്‍ ഉള്‍ക്കൊള്ളുന്നുണ്ട്.
അറബ് സംഘാടന സൂചികയില്‍ അറബ് ലോകത്ത് ഖത്തര്‍ ന്നാമതെത്തിയതായി അന്താരാഷ്ട്ര സ്ഥാപനങ്ങളിലൊന്നിന്റെ ഏറ്റവും പുതിയ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഭക്ഷ്യ വിഷബാധയുമായി ബന്ധപ്പെട്ട മരണനിരക്ക് ഖത്തറില്‍ പൂജ്യം ശതമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷ്യ വിഷബാധാ മരണങ്ങള്‍ തടയുന്നതിനുള്ള ശക്തമായ സംവിധാനം ഖത്തറിനുണ്ട്. പരിസ്ഥിതിനഗരസഭാ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, കമ്യൂണിക്കബിള്‍ ഡിസീസ് സെക്ഷന്‍സ്, എച്ച്എംസി എമര്‍ജന്‍സി വിഭാഗം എന്നിവ പരസ്പരം സഹകരിച്ചു കൊണ്ട് ഭക്ഷ്യ വിഷബാധാ അപകടങ്ങള്‍ തടയുന്നതിനു പരിശ്രമിക്കുന്നു.
കഴിഞ്ഞ വര്‍ഷം 50 ഭക്ഷ്യ വിഷബാധാ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് പൊതുആരോഗ്യ സുരക്ഷാ വിഭാഗം മേധാവി ഡോ.ഹമദ് ഈദ് അല്‍റുമൈഹി പറഞ്ഞു. ശൈത്യ കാലത്തേക്കാള്‍ വേനലിലാണ് ഭക്ഷ്യ വിഷബാധ ഏറ്റവും കൂടുതല്‍ സംഭവിക്കാന്‍ സാധ്യത. ചൂട് കൂടുന്നതും വൃത്തിഹീനമായ പരിസരങ്ങളില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ സൂക്ഷിക്കുന്നതുമാണ് ഭക്ഷ്യ വിഷബാധയുണ്ടാകാന്‍ കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകവ്യാപകമായി 66 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യ വിഷബാധയേല്‍ക്കുന്നതായി ലോകാരോഗ്യ സംഘടന കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 4.2 ലക്ഷം പേര്‍ ഭക്ഷ്യ വിഷബാധ മൂലം വര്‍ഷത്തില്‍ മരണപ്പെടുന്നുണ്ട്. കുട്ടികളും വൃദ്ധന്‍മാരും ഗര്‍ഭിണികളുമാണ് കൂടുതലും ഭക്ഷ്യ വിഷബാധയ്ക്ക് ഇരയാകുന്നതെന്നും ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."