സ്വവര്‍ഗരതി നിയമവിധേയമാക്കാന്‍ ശ്രമിക്കരുതെന്ന് കെ.സി.ബി.സി സമിതി
കൊച്ചി: സ്വവര്‍ഗരതിയെ പ്രോത്സാഹിപ്പിക്കുവാന്‍ ധാര്‍മിക അവബോധമുള്ള ഒരു സമൂഹത്തിനും പ്രസ്ഥാനത്തിനും സാധ്യമല്ലെന്നും സ്വവര്‍ഗരതി നിയമവിധേയമാക്കാന്‍ ശ്രമിക്കരുതെന്നും കെ.സി.ബി.സി പ്രൊലൈഫ് സമിതി. സ്വവര്‍ഗലൈംഗികതയെ നിയമവിധേയമാക്കണമെന്ന് പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുടെ യുവജനവിഭാഗത്തിന്റെ അഖിലേന്ത്യാ സമ്മേളനം ആവശ്യപ്പെട്ടുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു സമിതി. ഗൗരവകരമായ ആലോചനകള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണോ ഈ നിഗമനത്തിലേക്ക് ധാര്‍മികചിന്തകള്‍ക്കു പ്രാധാന്യം നല്‍കേണ്ട യുവജനപ്രസ്ഥാനം എത്തിയതെന്നു സംശയമുണ്ടെന്നും സംസ്ഥാനസമ്മേളനം വിലയിരുത്തി.
ഭിന്നലിംഗക്കാരുടെ ന്യായമായ ആവശ്യങ്ങളും സ്വവര്‍ഗരതിയും ഒരുപോലെ കാണുന്നതും വ്യാഖ്യാനിക്കുന്നതും ഉചിതമല്ലെന്നും സമിതി ചൂണ്ടിക്കാട്ടി. കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഫാ. പോള്‍ മാടശേരി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."