ബി.ജെ.പിക്കും സി.പി.എമ്മിനുമെതിരേ പ്രചാരണം ശക്തമാക്കും
തിരുവനന്തപുരം: അഴിമതിയും അക്രമരാഷ്ട്രീയവും വര്‍ഗീയതയും ഉയര്‍ത്തിക്കാട്ടി ബി.ജെ.പിക്കും സി.പി.എമ്മിനുമെതിരേ ശക്തമായ പ്രക്ഷോഭം ഉയര്‍ത്താന്‍ യു.ഡി.എഫ് തയാറെടുക്കുന്നു. ബി.ജെ.പിയെന്ന യഥാര്‍ഥ ശത്രുവിനെ തിരിച്ചറിഞ്ഞ് ഇനിയും പ്രതിരോധം തീര്‍ക്കാന്‍ വൈകിയാല്‍ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുമെന്ന തിരിച്ചറിവില്‍ നിന്നാണ് യു.ഡി.എഫ് തുടര്‍ച്ചയായ സമരത്തിന് തയാറെടുക്കുന്നത്.
യു.ഡി.എഫ് പ്രവര്‍ത്തകരെയും നേതാക്കളെയും സമരസജ്ജമാക്കാന്‍ ലക്ഷ്യമിട്ടു നടത്തിയ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ അതുകൊണ്ടു തന്നെ ശ്രദ്ധേയമായി. ഏറെ കാലങ്ങള്‍ക്ക് ശേഷം ഉന്നത നേതാക്കള്‍ മുതല്‍ നിയോജകമണ്ഡലതലം വരെയുള്ള നേതാക്കള്‍ പങ്കെടുത്ത കണ്‍വന്‍ഷനില്‍ പ്രതിനിധികളുടെ വന്‍ പങ്കാളിത്തമുണ്ടായിരുന്നു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരേയുള്ള അടുത്തഘട്ട പ്രക്ഷോഭത്തിന്റെ ഭാഗമായി 12 മുതല്‍ 20 വരെ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ അഞ്ച് മേഖലാ ജാഥകള്‍ നടക്കും.
മുന്നണിക്ക് കൂടുതല്‍ കരുത്താര്‍ജിക്കാനും ജനകീയ പിന്തുണയില്‍ മുന്നേറ്റം സൃഷ്ടിക്കാനും കഴിയുന്ന തരത്തിലുള്ള വിഷയങ്ങളാണ് ജാഥയില്‍ ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നത്. യു.എ.പി.എയുടെ ദുരുപയോഗവും സംഘ്പരിവാര്‍ നല്‍കുന്ന പട്ടികക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന പൊലിസ് നയവും തുറന്നു കാട്ടാനും യു.ഡി.എഫ് തീരുമാനിച്ചു.
ആര്‍.എസ്.എസ് - ബി.ജെ.പി കൊലപാതക രാഷ്ട്രീയവും പ്രധാന പ്രചാരണായുധമാകും. സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കൊപ്പം സംഘപരിവാര്‍ ഉയര്‍ത്തുന്ന വര്‍ഗീയതയും ദലിത് പീഡനവും പ്രചരണ ജാഥകളില്‍ ഉയര്‍ത്തിക്കാട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."