HOME
DETAILS

നടന്‍ ശ്രീനിവാസന്‍ മെഡക്‌സ് കണ്ടിരുന്നെങ്കില്‍!

  
backup
February 06 2017 | 19:02 PM

%e0%b4%a8%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%a8%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%95%e0%b5%8d


ഇഷ്ടവും ആദരവും തോന്നുന്നവരുടെ ഭാഗത്തു വീഴ്ച കണ്ടാല്‍ അവരോടതു തുറന്നുപറയലാണു മതിപ്പുകുറയാതിരിക്കാന്‍ നല്ലതെന്നു വിശ്വസിക്കുന്നയാളാണു ഞാന്‍ എന്ന മുഖവുരയോടെ തുടങ്ങട്ടെ. പ്രിയനടന്‍ശ്രീനിവാസന്റെ അഭിനയ മികവിനെ പ്രശംസിക്കാതെ വയ്യ. പക്ഷേ, ഈയിടെ നടത്തുന്ന ചില വെല്ലുവിളികളും അധിക്ഷേപപ്രസ്താവനകളും അസഹ്യമാണെന്നു പറയാതിരിക്കാന്‍ നിവൃത്തിയില്ല.

ശാസ്ത്രീയപഠനത്തിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന അര്‍ബുദ ചികിത്സാരീതികളെയും അവയവദാനത്തെയും മറ്റൊരാളുടെ അവയവം തുന്നിച്ചേര്‍ക്കുന്നതിനെയും മറ്റും പറ്റി ഒരു ശാസ്ത്രീയാടിസ്ഥാനവുമില്ലാതെ അദ്ദേഹം നടത്തുന്ന പ്രസ്താവനകളും പ്രസംഗങ്ങളും പൊതുജനത്തെ കുറച്ചൊന്നുമല്ല തെറ്റിദ്ധരിപ്പിക്കാന്‍ കാരണമാകുന്നത്.

കീമോ തെറാപ്പിയെയും റേഡിയേഷനെയും പോലെ കാന്‍സര്‍ ചികിത്സയിലെ പ്രധാന രീതികളെക്കുറിച്ചുള്ള ശാസ്ത്രീയപഠനങ്ങള്‍ക്കു പുല്ലുവിലപോലും കല്‍പിക്കാതെ പൊതുമാധ്യമങ്ങള്‍ക്കു മുന്നില്‍ അധിക്ഷേപിക്കുന്നത് ശാസ്ത്രവും ശാസ്ത്രീയചികിത്സാരീതിയുമെന്തെന്ന ബാലപാഠംപോലുമറിയാത്ത വ്യക്തിയുടെ വിടുവായത്തമായേ ശാസ്ത്രീയചികിത്സാരംഗത്തുള്ളവര്‍ക്കു കാണാന്‍ കഴിയൂ. എന്റെ ഇഷ്ടതാരം വിടുവായനാണെന്നു പറഞ്ഞുകേള്‍ക്കുന്നത് എന്നെപ്പോലുള്ള ശ്രീനിവാസന്റെ അഭ്യുദയകാംക്ഷികള്‍ക്ക് സങ്കടകരമാണ്.

ആധുനികവൈദ്യശാസ്ത്രം സ്വീകരിച്ചിരിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലുള്ള (എവിഡന്‍സ്‌ബെയ്‌സ്ഡ്') ചികിത്സാരീതിയാണ്. ഒരു മരുന്നു ഫലപ്രദമെന്നു പറയണമെങ്കില്‍ അതിനു രോഗനിവാരണശേഷിയുണ്ടെന്ന തെളിവുവേണം. മറ്റു ചികിത്സാരീതികള്‍ നിഗമനങ്ങളുടെയും ഫലസിദ്ധിയുടെയും അടിസ്ഥാനത്തിലുള്ളതാണ്.

ഇവ രണ്ടും പരസ്പരപൂരിതങ്ങളും പരസ്പര ബഹുമാനം ആവശ്യപ്പെടുന്നവയുമാണ്. എന്നാല്‍, പരസ്പരം മത്സരിക്കേണ്ട പരസ്യാധിഷ്ടിത കച്ചവടവസ്തുക്കളല്ല. ആഗോള പഠനങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തപ്പെട്ടതും രോഗവിമുക്തിയെ വിലപ്പെട്ട നിലയില്‍ സഹായിക്കുന്നതുമായ ചികിത്സാരീതി മാറ്റിവച്ച് പകരം കൃത്യമായ തെളിവുകളില്ലാത്ത, പൂര്‍വകാലഘട്ടത്തിലെചികിത്സാരീതി അവലംബിക്കാന്‍ ശാസ്ത്രീയചികിത്സ പഠിച്ച ഒരു ഡോക്ടര്‍ക്കും കഴിയില്ല. കാരണം അത്തരമൊരു പരീക്ഷണകാലത്ത് രോഗിയില്‍ കാന്‍സര്‍ വ്യാപനമുണ്ടായാല്‍ പിന്നീട് ശാസ്ത്രീയചികിത്സാമാര്‍ഗമുപയോഗിച്ചാലും രക്ഷിക്കാനായില്ലെന്നു വരും.

ശാസ്ത്രീയചികിത്സക്കിടയിലും വിപരീതഫലമുണ്ടാകില്ലെന്നു തോന്നുന്ന ഒന്നിനെയും മാറ്റി നിര്‍ത്താന്‍ ആരും പറയുമെന്നു തോന്നുന്നില്ല. രോഗവിമുക്തിക്കു സഹായകമായ ചികിത്സാവിജ്ഞാനം മനുഷ്യനു ദൈവം കാട്ടിത്തന്നതു മനുഷ്യരാശിക്ക് അവ ഉപയോഗപ്രദമാക്കാന്‍ തന്നെയാണ്. ഇതിലൂടെ ദൈവത്തിന്റെ വരദാനമായ രോഗമുക്തിയാണ് എല്ലാവരും ഇച്ഛിക്കുന്നത്.

റ്റൈഫോയ്ഡിന്റെ ബാക്റ്റീരിയയേയും അതിനെ പ്രതിരോധിക്കാനുള്ള ആന്റിബയോട്ടിക്കും കണ്ടെത്തുന്നതിനു മുന്‍പു ബഹുമാന്യരായ പ്രാചീനഭിഷഗ്വരന്മാര്‍ ഉറുമ്പിന്‍മുട്ടയും മുലപ്പാലും ചേര്‍ത്ത തളംവച്ചു ജീവന്‍രക്ഷയ്ക്കുള്ള ചികിത്സ വിജയകരമായി ചെയ്തിട്ടുണ്ട്. അത് അഭിമാനകരം തന്നെയാണ്. അവരെ ആദരിക്കണം. എന്നുവച്ച്, റ്റൈഫോയിഡ് നിര്‍ണയിത്തിനുള്ള ശാസ്ത്രീയചികിത്സാവിധി, തെളിവുകള്‍ സഹിതം ലഭ്യമായ ഇക്കാലത്ത്, അതു മാറ്റിവച്ചു പഴയചികിത്സാ വിധിയിലേക്കു തിരിച്ചോടണമെന്നു പറഞ്ഞാല്‍ അംഗീകരിക്കാന്‍ പറ്റില്ലല്ലോ.

അതേസമയം, ശാസ്ത്രീയചികിത്സാരീതിക്കു ദോഷകരമല്ലാത്ത പഴയ ചികിത്സാവിധി ശാസ്ത്രീയചികിത്സയ്‌ക്കൊപ്പം നടത്തുന്നതിനെ എതിര്‍ക്കേണ്ടതുമില്ല. പഴയചികിത്സ നടത്തുന്നത് ശാസ്ത്രീയചികിത്സ മാറ്റിവച്ചിട്ടാകാന്‍പാടില്ലെന്നു മാത്രം. കീമോതെറാപ്പി, റേഡിയോ തെറാപ്പി തുടങ്ങിയ ശാസ്ത്രീയചികിത്സകൊണ്ടു പൂര്‍ണമായി രോഗ വിമുക്തി നേടാവുന്ന ഗണ്യമായ കാന്‍സര്‍ രോഗങ്ങളുണ്ടെന്നത് നിസ്തര്‍ക്കമാണ്. ലിംഫോമ, വൃഷണ കാന്‍സര്‍, ഒവേറിയന്‍ കാന്‍സര്‍ മുതലായവ ഉദാഹരണങ്ങളില്‍ചിലതുമാത്രം.

സിനിമാനടി മമത മോഹന്‍ ദാസും ക്രിക്കറ്റര്‍ യുവരാജുമൊക്കെ ഇങ്ങനെ രോഗവിമുക്തി നേടി ഇന്നും അവരുടെ കര്‍മമണ്ഡലങ്ങളില്‍ സജീവമായി നില്‍ക്കുന്നവരാണെന്നു പ്രിയതാരം ശ്രീനിവാസന്‍ മനസ്സിലാക്കണം. കുട്ടികളുടെ കാന്‍സറില്‍ കീമോതെറാപ്പി കൊണ്ടു മാത്രം രോഗമുക്തി നേടാവുന്നവ എത്രയോ ഉണ്ടെന്നതും ലോകംഅംഗീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.

ശ്രീനിവാസന്‍ അവയവമാറ്റ ശസ്ത്രക്രിയയെ വിമര്‍ശിച്ചതും ശാസ്ത്രീയനിഗമനത്താലല്ല. മാത്രമല്ല, കണക്കുകള്‍ക്കു ചെവികൊടുക്കാതെയുമാണ്. ചികിത്സാവിധികള്‍ക്കൊക്കെ പാര്‍ശ്വഫലമുണ്ടെങ്കിലും എല്ലാവരിലും അതു ഒരുപോലെ പ്രകടമല്ല. ഫലസിദ്ധിയുംപ്രവര്‍ത്തനവും എങ്ങനെ നടക്കുന്നുവെന്നതു വിശകലനം ചെയ്ത് ഉരുത്തിരിഞ്ഞുവരുന്ന ശാസ്ത്രീയചികിത്സാരീതിയില്‍ പാര്‍ശ്വഫലങ്ങളും പ്രതിപാദിക്കാതെ പറ്റില്ലല്ലോ. പഥ്യം തെറ്റിയതായാലും മറ്റൊരുമരുന്നുകൂടെ ഉപയോഗിച്ചാലും നാട്ടുചികിത്സയില്‍പ്പോലും പാര്‍ശ്വഫലങ്ങള്‍ പണ്ടുമുതലേ കണ്ടുവരുന്നുണ്ട്. ഇതൊന്നും എല്ലാ രോഗികള്‍ക്കും ഒരുപോലെയുമല്ല.

മരുന്നിന്റെയും ചികിത്സയുടെയും ദുഷ്യഫലങ്ങള്‍ എല്ലാവരിലും ഒരുപോലെ കണ്ടിരുന്നെങ്കില്‍ ഈചികിത്സാരീതി എന്നേ ലോകത്തുനിന്നു പൂര്‍ണമായി അപ്രത്യക്ഷമായേനെ! മരുന്നുകളുടെ ഇഫക്റ്റ് എങ്ങനെയെന്നു ശാസ്ത്രീയമായി പ്രതിപാദിക്കുമ്പോള്‍ അപൂര്‍വമായിപ്പോലും കാണാവുന്ന സൈഡ് ഇഫക്റ്റിനെക്കുറിച്ചും പ്രതിപാദിക്കാതെതരമില്ലല്ലോ. 'ആറാഴ്ചത്തെ നിരന്തര ഉപയോഗംമൂലം കേശഭാരം കൂട്ടുമെന്നോ, ശരീരത്തിലെ ചുളിവുകളും മറുകുകളും പൂര്‍ണമായി മാറുമെന്നോ' ഒരു ശാസ്ത്രീയപഠനത്തിന്റെയും പിന്‍ബലമില്ലാതെ അനായാസം പരസ്യം ചെയ്യാവുന്ന നമ്മുടെ രാജ്യത്തു ശാസ്ത്രനിഗമനങ്ങളെയും ചികിത്സാവിധികളെയും മാത്രം ഇത്രത്തോളം പുച്ഛിക്കുകയും അവഗണിക്കുകയും ചെയ്യുന്നതെന്തിന് എന്നെങ്കിലും എന്റെ പ്രിയതാരം നെഞ്ചില്‍ കൈവച്ചു ഒരുനിമിഷം ആലോചിച്ചിരുന്നെങ്കില്‍!

ശാസ്ത്രം നിരന്തരം മാറ്റത്തിനു വിധേയമാണ്. ഇന്നു സൈഡ് ഇഫക്റ്റ് ഉണ്ടെന്നു തോന്നുന്ന ചികിത്സവിധി കൂടുതല്‍ ഫലപ്രദവും സൈഡ് ഇഫക്ട് കുറഞ്ഞതുമായ മറ്റൊന്നു കണ്ടെത്തിയാലുടന്‍ മാറ്റപ്പെടും. പുതിയ രീതി നിരന്തരസാധകങ്ങളിലൂടെയേ ഉരുത്തിരിയൂ.

ഈ സാധകം അനുസ്യൂതമായി നടക്കുന്ന മേഖലയാണ് ആധുനികവൈദ്യശാസ്ത്രം. ആ രംഗത്തെ ശാസ്ത്രീയവിശകലനങ്ങളെയും കണ്ടുപിടുത്തങ്ങളെയും പൊതുജനമധ്യത്തില്‍ അവതരിപ്പിച്ചു ശാസ്ത്രീയപ്രതിബദ്ധത കാണിക്കേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങള്‍ നിരന്തരം നടക്കുന്നുണ്ട്. കൂട്ടേണ്ടതുണ്ട്.

അത്തരമൊരു ഗ്ലോബല്‍ പ്രദര്‍ശനമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടന്ന 'മെഡക്‌സ് 'പ്രദര്‍ശനം. പ്രിയപ്പെട്ട നടന്‍ ശ്രീനിവാസന്‍ അതൊന്നു കണ്ടിരുന്നെങ്കില്‍ എന്നു ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചുപോകുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  15 minutes ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  44 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  an hour ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  4 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  5 hours ago