HOME
DETAILS

ഉപരോധങ്ങള്‍ പ്രധാന വിഷയമാകുന്ന മണിപ്പൂർ

  
backup
February 06 2017 | 19:02 PM

%e0%b4%89%e0%b4%aa%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8-%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%af

ഉപരോധങ്ങളാണ് മണിപ്പൂരിലെ ജനത നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. അതുകൊണ്ടുതന്നെ യുണൈറ്റഡ് നാഗ കൗണ്‍സില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധമാണ് മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാനവിഷയമാകുന്നത്. വര്‍ഷങ്ങളായി ഉപരോധങ്ങളാല്‍ പൊറുതിമുട്ടിയ ജനങ്ങള്‍ അതിന് അറുതി വരുത്താന്‍ കൈവന്ന മാര്‍ഗമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ കാണുന്നത്. മാര്‍ച്ച് നാലിനും എട്ടിനുമായി രണ്ടു ഘട്ടങ്ങളിലായാണ് ഇവിടെ തെരഞ്ഞെടുപ്പ്.

മുഖ്യമന്ത്രി ഇബോബി സിങ് നിലവിലുള്ള ജില്ലകള്‍ വിഭജിച്ച് ഏഴ് പുതിയ ജില്ലകള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതാണ് നാഗന്‍മാരെ പ്രകോപിപ്പിച്ചത്. തങ്ങള്‍ക്ക് സ്വാധീനം നഷ്ടമായേക്കുമെന്ന് ഭയന്ന് സാമ്പത്തിക ഉപരോധം തീര്‍ത്താണ് അവര്‍ പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. സാമ്പത്തിക ഉപരോധം സംസ്ഥാനത്ത് അവശ്യസാധന ലഭ്യതയെയും ആരോഗ്യപ്രവര്‍ത്തനങ്ങളെയും ബാധിച്ചിരിക്കുന്നത് ജനങ്ങളില്‍ വ്യാപകപ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്. നാഗന്‍മാരുടെ മേഖലയിലൂടെ കടന്നുപോകുന്ന ഹൈവേകള്‍ ഉപരോധിച്ചാണ് സാധനസാമഗ്രികളുടെ നീക്കം തടയുന്നത്. ഇതുമൂലം ബി.ജെ.പി കേന്ദ്രീകൃത വോട്ടര്‍മാരുള്ള മേഖലകള്‍ ഒറ്റപ്പെട്ട സ്ഥിതിയിലാണ്. ഇത് രാഷ്ട്രീയമായി മുതലെടുത്ത് വോട്ടാക്കി മാറ്റാനാണ് പാര്‍ട്ടികളുടെ ശ്രമം.

അസമിനെ ഓര്‍മിപ്പിക്കുന്നു

മണിപ്പൂരിലെ തെരഞ്ഞെടുപ്പ് അസം തെരഞ്ഞെടുപ്പിനെ ഓര്‍മിപ്പിക്കുന്നതാണ്. അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ വലംകയ്യായിരുന്ന ഹിമാന്ത ബിശ്വ ശര്‍മ ബി.ജെ.പി പാളയത്തിലെത്തിയതോടെ അസമില്‍ കോണ്‍ഗ്രസിന് അടിതെറ്റി. അതുപോലെ മുഖ്യമന്ത്രി ഇബോബി സിങിന്റെ വലംകയ്യായിരുന്ന എന്‍. ബിരെനെ ബി.ജെ.പി അടര്‍ത്തിയെടുത്തത് കോണ്‍ഗ്രസിന് ആഘാതമേല്‍പിച്ചിട്ടുണ്ട്. കൂടാതെ വൈ.ഇരാബൊത്തും ബി.ജെ.പി പാളയത്തിലെത്തി. നിലവില്‍ 60 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 50 സീറ്റുകളുണ്ട്.

കോണ്‍ഗ്രസ് അങ്കലാപ്പില്‍

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയുടെ കടന്നുകയറ്റം ഒട്ടൊന്നുമല്ല കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തെ ആശങ്കപ്പെടുത്തുന്നത്. അരുണാചലും അസമും കൈവിട്ട കോണ്‍ഗ്രസ് തങ്ങളുടെ 15 വര്‍ഷത്തെ ഭരണത്തിന്‍ കീഴില്‍ ഒരിക്കല്‍ക്കൂടി മണിപ്പൂരിനെ പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിലാണ്. കേരള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് മണിപ്പൂര്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കുന്നതെന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രി ഒക്രം ഇബോബി സിങിന് ഇത്തവണ ഭാഗ്യപരീക്ഷണമാണ്. ഖിഖോണ്ഡു ന്യൂമായി എം.എല്‍.എ പാര്‍ട്ടി വിട്ട് ബി.ജെപിയില്‍ ചേക്കേറിയത് പാര്‍ട്ടിക്ക് ക്ഷീണമായിട്ടുണ്ട്.

ബി.ജെ.പി ശക്തമായ സാന്നിധ്യം

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കടന്നുകയറ്റം ഇവിടെയും ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടി. ഭരണ വിരുദ്ധ വികാരമാണ് പ്രധാന പ്രചാരണായുധം. ജില്ലകള്‍ വിഭജിച്ച് രാഷ്ട്രീയ മുന്നേറ്റത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആരോപിക്കുന്ന പാര്‍ട്ടി ഒരേസമയം വിഭജനത്തെ എതിര്‍ക്കുകയും യോജിക്കുകയും ചെയ്യുന്നു. യു.എന്‍.എല്‍.എഫിന്റെ സാമ്പത്തിക ഉപരോധമില്ലാത്ത മണിപ്പൂരെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ബി.ജെ.പി ജനങ്ങളെ സമീപിക്കുന്നത്. കുമുംക്ചം ജോയ്കിഷന്‍ പാര്‍ട്ടിയില്‍ നിന്നു രാജിവച്ച് കോണ്‍ഗ്രസിലെത്തിയത് ബി.ജെ.പിക്ക് ക്ഷീണമായിട്ടുണ്ട്. മണിപ്പൂരില്‍ പാര്‍ട്ടി നേടിയ ആദ്യരണ്ടു എംഎല്‍എമാരില്‍ ഒരാളാണ് ജോയ്കിഷന്‍.

നാഗന്‍മാര്‍

മണിപ്പൂരിനകത്തും പുറത്തുമുള്ള നാഗന്‍മാരുടെ പിന്തുണയോടെയാണ് നവംബര്‍ ഒന്നിനാരംഭിച്ച സാമ്പത്തിക ഉപരോധം പുരോഗമിക്കുന്നത്. മണിപ്പൂരിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് ബി.ജെ.പിയും കോണ്‍ഗ്രസും ഒരുപോലെ പ്രതികളാണെന്ന് യുണൈറ്റഡ് നാഗ കൗണ്‍സില്‍ ആരോപിക്കുന്നു.

മെയ്‌തെയ്‌സ്, കുകിസ് എന്നീ ഗോത്രവര്‍ഗങ്ങളെ പ്രീണിപ്പിക്കാനാണ് ജില്ലാ രൂപീകരണമെന്നും നാഗരെ വിഘടിക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്നും അവര്‍ ആരോപിക്കുന്നു. നാഗ പീപ്പിള്‍സ് ഫ്രണ്ട് (എന്‍.പി.എഫ്) 15 സീറ്റുകളില്‍ മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഇറോം ശര്‍മിള

പട്ടാളനിയമം അഫ്‌സ്പ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇറോം ശര്‍മിള നടത്തിയ 16 വര്‍ഷത്തെ നിരാഹാര സത്യഗ്രഹം കഴിഞ്ഞ ആഗസ്റ്റ് 9ന് അവസാനിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ഇബോബി സിങിനെതിരേ തൗബല്‍ സീറ്റില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരിക്കുകയാണവര്‍. ഇതുകൂടാതെ സ്വന്തം മണ്ഡലമായ ഖുരായിലും അവര്‍ മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്.

ശര്‍മിള സത്യഗ്രഹം നടത്തിയിരുന്ന 15 വര്‍ഷവും മുഖ്യമന്ത്രിയായിരുന്ന സിങിന് അഫ്‌സ്പയ്‌ക്കെതിരേ യാതൊരു നടപടിയും സ്വീകരിക്കാന്‍ കഴിയാതിരുന്നതിനെ അവര്‍ ശക്തമായി വിമര്‍ശിക്കുന്നു. രാഷ്ട്രീയക്കാര്‍ക്ക് ഇതിനുകഴിയാത്തതിനാല്‍ താന്‍ തെരഞ്ഞെടുപ്പിനെ നേരിട്ട് മുഖ്യമന്ത്രിയായി അതവസാനിപ്പിക്കുമെന്നാണ് അവരുടെ നിലപാട്. പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് (പിആര്‍ജെഎ) എന്ന പാര്‍ട്ടി രൂപീകരിച്ചാണ് ശര്‍മിള തെരഞ്ഞെടുപ്പിനിറങ്ങുന്നത്.

ഇടതുജനാധിപത്യമുന്നണി

മണിപ്പൂര്‍ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട്, സി.പി.ഐ, സി.പി.എം, ആം ആദ്മി പാര്‍ട്ടി, എന്‍.സി.പി, ജെ.ഡി.യു എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന് ഇടതുജനാധിപത്യമുന്നണി രൂപീകരിച്ച് തെരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കുന്നു. 2012ല്‍ ഈ മുന്നണിയില്‍പ്പെട്ട എന്‍.സി.പി ഇവിടെ ഒരു സീറ്റ് നേടിയിരുന്നെങ്കിലും ഇദ്ദേഹം പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-05-11-2024

PSC/UPSC
  •  a month ago
No Image

ചേലക്കര താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരുടെ മുറിയില്‍ അതിക്രമിച്ചുകയറി, ഡോക്ടറോട് തട്ടികയറി; പിവി അന്‍വറിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ

Kerala
  •  a month ago
No Image

ട്രെയിനിൽ ബോംബ് ഭീഷണി; പ്രതിയെ തിരിച്ചറിഞ്ഞു, പത്തനംതിട്ട സ്വദേശിയെന്ന് പൊലിസ്

Kerala
  •  a month ago
No Image

വടകരയില്‍ തെരുവ് നായ ആക്രമണം; പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

' മദ്രസകൾ ഔപചാരിക വിദ്യാഭ്യാസത്തിൻറെ ഭാഗം ' സുപ്രീംകോടതി വിധി രാജ്യത്തിൻറെ യശസ്സുയർത്തി-എസ്കെഎസ്എസ്എഫ്

Kerala
  •  a month ago
No Image

ബോംബ് ഭീഷണി; പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളില്‍ പരിശോധന

Kerala
  •  a month ago
No Image

കുവൈത്തില്‍ ഹജ്ജ് തീര്‍ത്ഥാടന നിരക്കില്‍ 40 ശതമാനത്തോളം ഇടിവ്

Kuwait
  •  a month ago
No Image

അനാവശ്യ വ്യക്തിഹത്യ; കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍

Kerala
  •  a month ago
No Image

​ഗുജറാത്തിൽ നിർമാണത്തിലിരുന്ന റെയിൽ പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു

National
  •  a month ago
No Image

'മൈ ക്ലീന്‍ വെഹിക്കിള്‍' ക്യാംപെയ്ന്‍ നടത്തി അബൂദബി

uae
  •  a month ago