HOME
DETAILS
MAL
ഫാ. ഉഴുന്നാലിന്റെ മോചനമാവശ്യപ്പെട്ട് ഡല്‍ഹിയില്‍ ധര്‍ണ
backup
February 06 2017 | 19:02 PM
ന്യൂഡല്‍ഹി: യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിന്റെ മോചനം വൈകുന്നതിനെതിരേ ഡല്‍ഹിയിലെ ജന്തര്‍മന്ദിറില്‍ പ്രതിഷേധം.
മോചനകാര്യത്തില്‍ രാജ്യത്തിനാകെ ആശങ്കയുണ്ടെന്നും എത്രയും വേഗം മോചനം സാധ്യമാക്കാന്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും ഫരീദാബാദ് രൂപത ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര ആവശ്യപ്പെട്ടു. എം.പിമാരായ എം.ഐ. ഷാനവാസ്, എം.കെ. രാഘവന്, ജോസ് കെ. മാണി, കെ.വി. തോമസ്, പി. കരുണാകരന്, കെ.സി വേണുഗോപാല്‍, ആന്റോ ആന്റണി, ജോയി എബ്രഹാം, ജോയിസ് ജോര്‍ജ്, എന്‍.കെ പ്രേമചന്ദ്രന്, എ. സമ്പത്ത് എന്നിവര്‍ പ്രസംഗിച്ചു.
തടവിലാക്കപ്പെട്ട ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി സര്‍ക്കാര്‍ ഇടപെടണമെന്ന് എം.ഐ ഷാനവാസ് ലോക്സഭയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."