വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകം: ഡോ. എം.കെ മുനീര്‍
കോഴിക്കോട്: പൊതുവിദ്യാഭ്യാസത്തെ വര്‍ഗീയമുക്തമാക്കുമെന്ന പുതിയ വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകവും യാഥാര്‍ഥ്യങ്ങളെ മറച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗവുമാണെന്നു മുന്‍ മന്ത്രി ഡോ. എം.കെ മുനീര്‍ അഭിപ്രായപ്പെട്ടു. കേരള ഹയര്‍സെക്കന്‍ഡറി യൂനിയന്‍ (കെ.എച്ച്.എസ്.ടി.യു) സംസ്ഥാന എക്‌സിക്യൂട്ടിവ് ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം യാതൊരുവിധ വര്‍ഗീയതയ്ക്കും പ്രസക്തിയില്ലാത്ത രീതിയില്‍ പാഠ്യപദ്ധതി പരിഷ്‌കരണവും നിയമ നിര്‍മാണവും നടന്നിരുന്നു. പൊതുവിദ്യാഭ്യാസത്തെ സങ്കുചിതമായ നയപരിപാടികളിലൂടെ തെറ്റായ ദിശയിലേക്കു നയിക്കാനുള്ള ശ്രമത്തിന്റെ മുന്നോടിയായേ ഇത്തരം പ്രസ്താവനകളെ കാണാനാകൂവെന്നും മുനീര്‍ പറഞ്ഞു.
ചടങ്ങില്‍ നിയമസഭാ സാമാജികനായി തെരഞ്ഞെടുക്കപ്പെട്ട സംഘടനയുടെ മുന്‍ പ്രസിഡന്റ് ടി.വി ഇബ്രാഹിമിനുള്ള ഉപഹാരം നല്‍കി. കെ.ടി അബ്ദുല്‍ ലത്തീഫ് അധ്യക്ഷനായി. ഒ. ഷൗക്കത്തലി, സജി ജോസഫ്, വി.കെ അബ്ദുല്‍ റഹ്മാന്‍, എം.എം ശാഫി, എസ്. സന്തോഷ് കുമാര്‍, വിളക്കോട്ടൂര്‍ മുഹമ്മദലി, പി.സി മുഹമ്മദ് സിറാജ്, നിസാര്‍ ചേലേരി, കെ. മുഹമ്മദ് ഇസ്മാഈല്‍, സി.ടി.പി ഉണ്ണി മൊയ്തീന്‍, എ.കെ അജീബ്, എം. അബ്ദുല്‍ മജീദ്, കെ. ജമാല്‍, വി. ഫൈസല്‍, അന്‍വര്‍ അടുക്കത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."