ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം: യു.ഡി.എഫ് അംഗങ്ങള്‍ ഡി.ഡി.പിയോട് പരാതിപ്പെട്ടു
താമരശേരി: പഞ്ചായത്ത് ഓഫിസില്‍ ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ വരുന്ന കാലതാമസം ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് മെമ്പര്‍മാര്‍ കോഴിക്കോട് ഡി.ഡി.പിയെ സമീപിച്ചു.
നൂറുകണക്കിനു ഫയലുകള്‍ തീര്‍പ്പാക്കാതെ പൊതുജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതിന് അടിയന്തര നടപടിയുണ്ടായില്ലെങ്കില്‍ ഡി.ഡി.പി ഓഫിസ് ഉപരോധിക്കുന്നതുള്‍പ്പെടെ സമരപരിപാടികള്‍ സ്വീകരിക്കുമെന്ന് അംഗങ്ങള്‍ ഡി.ഡി.പിയെ അറിയിച്ചു.
വിവിധ കാര്യങ്ങളില്‍ അപേക്ഷ നല്‍കിയവര്‍ക്കു തൃപ്തികരമായ മറുപടി നല്‍കുകയോ തീര്‍പ്പു കല്പ്പിക്കുകയോ ചെയ്യാത്തതിനാല്‍ ഓഫിസില്‍ വാക്കേറ്റവും പൊലിസ് ഇടപെടലും ഉണ്ടാകുന്നത് ഡി.ഡി.പിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
പഞ്ചായത്ത് പ്രസിഡന്റ് കെ. സരസ്വതി, വൈസ് പ്രസിഡന്റ് കെ.സി മാമു, പി.എസ് മുഹമ്മദലി, കെ.വി മുഹമ്മദ്, പി.പി ഗഫൂര്‍, നവാസ് ഈര്‍പ്പോണ, വി.പി ആണ്ടി, ഹാജറ കൊല്ലരുകണ്ടി, ജെസി ശ്രീനിവാസന്, റസീന സിയാലി, മഞ്ജിത കുറ്റിയാക്കില്‍, വസന്ത ചന്ദ്രന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."