ഡിവിഡന്റ് പെന്ഷന് പദ്ധതി രൂപീകരിക്കണം: പി.ടി കുഞ്ഞുമുഹമ്മദ്
തിരുവനന്തപുരം: പ്രവാസിക്ഷേമം ഉറപ്പുവരുത്തുന്നതിന്റെ ഭഗമായി അവര്‍ക്ക് ഡിവിഡന്റ് പെന്ഷന് പദ്ധതി രൂപീകരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് നോര്‍ക്ക റൂട്ട്സ് ചെയര്മാന് പി.ടി കുഞ്ഞിമുഹമ്മദ്.
അഞ്ച് മുതല്‍ 50 ലക്ഷം വരെയുള്ള തുക പ്രവാസികളില്‍ നിന്ന് സ്വീകരിച്ച് മൂന്നു വര്‍ഷത്തിന് ശേഷം അവര്‍ക്ക് പെന്ഷന് ഇനത്തില്‍ നിശ്ചിതതുക അനുവദിക്കുന്ന രീതിയാണിത്.
പ്രവാസിയുടെ മരണ ശേഷം ഭാര്യയ്ക്കു കൂടി പെന്ഷന് നല്‍കണം. അവരുടെ കാലശേഷം മക്കള്‍ക്ക് ഡിവിഡന്റ് തുക തിരികെ നല്കുന്ന രീതിയിലായിരിക്കണം പദ്ധതി ആവിഷ്ക്കരിക്കേണ്ടത്. പലിശയെന്ന നിലയിലല്ലാതെ, പെന്ഷന് എന്ന രീതിയില്‍ നിശ്ചിത തുക നല്കിയാല് എല്ലാ വിഭാഗം പ്രവാസികള്‍ക്കും പദ്ധതിയുമായി സഹകരിക്കാനാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മലയാളി പ്രവാസികളുടെ ചരിത്രം സമഗ്രമായി രേഖപ്പെടുത്തുന്നതിനായി ഇന്റര്‍നാഷനല്‍ മൈഗ്രേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."