HOME
DETAILS

ഋതംബരയുടെ നേട്ടം അച്ഛനുള്ള സമര്‍പ്പണം

  
backup
February 07 2017 | 04:02 AM

%e0%b4%8b%e0%b4%a4%e0%b4%82%e0%b4%ac%e0%b4%b0%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%85%e0%b4%9a%e0%b5%8d%e0%b4%9b%e0%b4%a8%e0%b5%81%e0%b4%b3

എടച്ചേരി: പുറമേരിയിലെ കടത്തനാട് രാജാസ് ഹയര്‍ സെക്കന്‍ഡണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥിനി ഋതംബരയ്ക്ക് ലഭിച്ച മികച്ച നേട്ടം അകാലത്തില്‍ തന്നെ പിരിഞ്ഞു പോയ പ്രിയപ്പെട്ട അച്ഛനു സമര്‍പ്പിക്കുകയാണ്. രാജകുടുംബാംഗവും സ്‌കൂള്‍ അധ്യാപകനുമായിരുന്ന ശശീന്ദ്രവര്‍മ രാജയുടെ മകളാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ഈ കൊച്ചു മിടുക്കി.
കഴിഞ്ഞ സെപ്റ്റംബറിലാണ് പിതാവ് മരണപ്പെട്ടത്. എന്നാല്‍ അച്ഛന്റെ വേര്‍പാടിന്റെ വേദനയില്‍ പകച്ചുനില്‍ക്കാതെ മനക്കരുത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കരുത്തില്‍ ഋതംബര എത്തിച്ചേര്‍ന്നത് രാജ്യത്തിന്റെ നെറുകയിലാണ്. സ്‌കൂളിലെ എന്‍.സി.സി കേഡറ്റ് എന്ന നിലക്ക് ഈ വര്‍ഷം നടന്ന റിപ്പബ്ലിക്ദിന പരേഡില്‍ ഡല്‍ഹിയില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാനും രാഷ്ട്രപതി ഉള്‍പ്പെടെ വിശിഷ്ട വ്യക്തികള്‍ക്ക് മുന്നില്‍ തന്റെ കലാമികവ് പ്രകടിപ്പിക്കാനുമുളള അവസരവും ലഭിച്ചു.
കടത്തനാടിന്റെ അഭിമാനതാരമായി മാറിയ ഋതംബരയെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കയാണ് പുറമേരി ഗ്രാമം. റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന കേരളത്തിലെ ഏഴ് സ്‌കൂള്‍ വിദ്യാര്‍ഥിനികളില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ആകസ്മികമായുണ്ട@ായ വേദന മറന്ന് സ്‌കൂള്‍ അധ്യാപിക കൂടിയായ അമ്മ ജയശ്രീയും അധ്യാപകരും വിദ്യാര്‍ഥികളും കൂടെ നിന്നതും ഋതംബരയ്ക്ക് തുണയായി മാറി.
രാഷ്ട്രപതിയുടെയും കേരള ഗവര്‍ണറുടെയും ആതിഥ്യം സ്വീകരിച്ചതിനു ശേഷം നാളെ ഉച്ചക്ക് രണ്ടിന് വടകരയിലെത്തുന്ന ഋതംബരയെ വര്‍ണപ്പൊലിമയോടെ സ്വീകരിക്കാനുളള ഒരുക്കത്തിലാണ് നാട്ടുകാരും അധ്യാപകരും.
വൈകിട്ട് മൂന്നിന് പുറമേരിയില്‍ പഞ്ചായത്തിന്റെയും അധ്യാപക രക്ഷാകര്‍തൃ സമിതിയുടെയും നേതൃത്വത്തില്‍ വന്‍ സ്വീകരണം നല്‍കും. ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക നേതാക്കളും പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago