കള്ളുഷാപ്പുകളുടെ പുനര്‍വില്‍പ്പ
മലപ്പുറം: മലപ്പുറം ഡിവിഷനില്‍ അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് റദ്ദ് ചെയ്യപ്പെട്ട കള്ളുഷാപ്പുകളുടെയും 2016-17 വര്‍ഷത്തേക്ക് പുതുക്കാത്തതുമായ കള്ള്ഷാപ്പുകളുടേയും പരസ്യ പുനര്‍വില്‍പന ജൂണ്‍ 13ന് രാവിലെ 11ന് മലപ്പുറം കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടത്തും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മതിയായ രേഖകള്‍ സഹിതം എത്തണം. കൂടുതല്‍ വിവരങ്ങള്‍ ബന്ധപ്പെട്ട എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളിലും മലപ്പുറം എക്‌സൈസ് ഡിവിഷന്‍ ഓഫീസിലും ലഭിക്കും. റെയ്ഞ്ച് തിരിച്ചുള്ള കള്ളുഷാപ്പുകളുടെ വിവരം താഴെ ചേര്‍ക്കുന്നു.
പൊന്നാനി - 11, കുറ്റിപ്പുറം- അഞ്ച്, തിരൂര്‍ -അഞ്ച്, മലപ്പുറം -നാല്, പെരിന്തല്‍മണ്ണ -17, നിലമ്പൂര്‍ അഞ്ച്.
പ്രകൃതിയിലേക്ക് ഒരു കാല്‍വെപ്പ് : മഞ്ചേരി മുതല്‍ കോഴിക്കോട് വരെ കാല്‍നട യാത്ര
മലപ്പുറം: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മഞ്ചേരി മുന്‍സിപ്പല്‍ യൂത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റി യുവശക്തി യൂത്ത് കോര്‍ഡിനേറ്ററായ എം സുഹൈല്‍ മഞ്ചേരിയുടെയും മഞ്ചേരിയിലെ യുവജന കൂട്ടായ്മ ഭാരവാഹിയായ ബാവ പുല്ലൂരിന്റെയും നേതൃത്വത്തില്‍ ഇന്ന് (മെയ് 29) രാവിലെ മേലാക്കം ജസീല ജംങ്ഷന്‍ മുതല്‍ കോഴിക്കോട് പുതിയ ബസ്സ്റ്റാഡ് വരെ കാല്‍ നടയായി പ്രകൃതി സംരക്ഷണ സന്ദേശം നല്‍കും. ഇന്നത്തെ യുവതലമുറ ചെറിയ ദൂരങ്ങള്‍ പോലും മോട്ടോര്‍ വാഹനങ്ങള്‍ക്ക് പിന്നാലെ പോകുന്ന കാലഘട്ടത്തില്‍ പ്രകൃതി സൗഹാര്‍ദ സമീപനങ്ങള്‍ക്കും പ്രകൃതിയെ സംരക്ഷിക്കുന്നതിനും പുതിയ തലമുറയ്ക്ക് പ്രോത്സാഹനം നല്‍കുകയാണ് കാല്‍നട യാത്ര കൊണ്ട് ലക്ഷ്യമാക്കുന്നത്. കാല്‍നട യാത്രയുടെ ഉദ്ഘാടനം മിസ്റ്റര്‍ ഇന്‍ഡ്യ, ബെസ്റ്റ് പോസ്സര്‍ മുജീബ് റഹ്മാന്‍ നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."