HOME
DETAILS
MAL
വാട്ടര്‍ അതോറിറ്റി ഓഫിസിലേക്ക് നഗരസഭ കൗണ്‍സിലര്‍മാരുടെ മാര്‍ച്ച്
backup
February 07 2017 | 04:02 AM
വടകര: നഗരസഭയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ ഉപ്പുരസം കലര്‍ന്ന് കുടിവെള്ളം മുട്ടിയ സാഹചര്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
സംഭവത്തില്‍ തടയണ കെട്ടാനുള്ള എസ്റ്റിമേറ്റ് തയാറാക്കി സര്‍ക്കാരിലേക്ക് അയച്ചിട്ടുണ്ടെന്ന് വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ പറഞ്ഞു. സര്‍ക്കാരില്‍ നിന്നും അനുമതി കിട്ടിയാല്‍ തടയണ കെട്ടുമെന്നും അധികൃതര്‍ വ്യക്തമാക്കി. മാര്‍ച്ച് നഗരസഭ ചെയര്മാന് കെ.ശ്രീധരന് ഉദ്ഘാടനം ചെയ്തു. ഇ.അരവിന്ദാക്ഷന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."