ബി.ജെ.പി ഉയര്‍ത്തുന്നത് ഹിന്ദുത്വ മുദ്രാവാക്യം മാത്രമെന്ന് സിദ്ധരാമയ്യ
ബംഗളൂരു: ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരേ ശക്തമായ ആരോപണം ഉന്നയിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്ത് അപ്രധാനമായ വിഷയമാണ് ബി.ജെ.പി ഉന്നയിക്കുന്നത്. യോഗി ആദിത്യനാഥിനും നരേന്ദ്രമോദിക്കും അമിത് ഷാക്കും ഉന്നയിക്കാനുള്ളത് ഹിന്ദുത്വ വിഷയം മാത്രമാണ്. മറ്റു വിഷയങ്ങള്‍ സംസ്ഥാനത്ത് ഇല്ലാത്തതാണ് എല്ലാവരും ഒരേ വിഷയം ഉയര്‍ത്തുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് വീണ്ടും അധികാരത്തിലേറും. സര്‍ക്കാര്‍ വിരുദ്ധ അന്തരീക്ഷം സംസ്ഥാനത്തില്ലെന്ന്് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ രാഹുല്‍ ഗാന്ധി സന്തുഷ്ടി പ്രകടിപ്പിച്ചുവെന്നും തെരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിച്ചുവെന്ന് അറിയിച്ചതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചുവെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.
നേരത്തെ ബി.ജെ.പിക്കെതിരേ ശക്തമായി ആരോപണങ്ങളുമായി സിദ്ധരാമയ്യരംഗത്തുവന്നിരുന്നു. ആര്‍.എസ്.എസിന്റെ കീഴ്ഘടകമായ ബി.ജെ.പിയും ബജ്‌റങ്ദളും തീവ്രവാദ സംഘടനകളാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് മുതല്‍ മുഖ്യമന്ത്രിക്കെതിരേ ശക്തമായ ആരോപണങ്ങളാണ് ബി.ജെ.പി ഉന്നയിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടും അതിന്റെ രാഷ്ട്രീയ രൂപമായ എസ്.ഡി.പി.ഐയും നിരോധിക്കണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. ഹിന്ദുത്വ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് ബി.ജെ.പി വാദം. എന്നാല്‍ പ്രാദേശിക തലങ്ങളില്‍ മുസ്‌ലിംകള്‍ കൊല്ലപ്പെടുന്നതിന്റെ പിന്നില്‍ സംഘ് പരിവാറാണെന്നാണ് പി.എഫ്.ഐയുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."