ഹരിതകേരള എക്‌സ്പ്രസ് പ്രദര്‍ശന വാഹനം നാളെ ജില്ലയില്‍
കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ നവകേരള മിഷന്റെ ഭാഗമായുള്ള ഹരിതകേരള എക്‌സ്പ്രസ് പ്രദര്‍ശന വാഹനം നാളെ മുതല്‍ ജില്ലയില്‍ പര്യടനം നടത്തും. ഹരിതകേരള മിഷനുമായി ബന്ധപ്പെട്ട ഫോട്ടോകളും സന്ദേശങ്ങളുമടങ്ങിയ വാഹനത്തെ ബാലുശ്ശേരി മനോരഞ്ജന്‍ ആര്‍ട്‌സ് അവതരിപ്പിക്കുന്ന വില്‍കലാമേളാ ട്രൂപ്പ് അനുഗമിക്കും.
പ്രദര്‍ശന വാഹനം നാളെ രാവിലെ 10.30ന് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഫഌഗ്ഓഫ് ചെയ്യും. ജില്ലാ കലക്ടര്‍ ഡോ. ബി.എസ് തിരുമേനി പങ്കെടുക്കും. തുടര്‍ന്ന് 11.30ന് മീനങ്ങാടി, ഒന്നിന് സുല്‍ത്താന്‍ബത്തേരി ബസ്സ്റ്റാന്‍ഡ്, 3.30ന് പനമരം, 5.30ന് മാനന്തവാടി ഗാന്ധി പാര്‍ക്ക് എന്നിവിടങ്ങളിലും ഒന്‍പതിനു രാവിലെ 10.30ന് കാട്ടിക്കുളം, 11.30ന് തലപ്പുഴ, ഒന്നിന് വെള്ളമുണ്ട, മൂന്നിന് പടിഞ്ഞാറത്തറ, നാലിന് കല്‍പ്പറ്റ ടൗണ്‍, 5.30ന് വൈത്തിരി എന്നിവിടങ്ങളിലും പര്യടനം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."