അല്‍ഹിന്ദ് അക്കാദമി പുതിയ ക്യാമ്പസിന്റെ ഉദ്ഘാടനം
മലപ്പുറം: ഏവിയേഷന്‍ ട്രാവല്‍ ആന്റ് ടൂര്‍സ് രംഗത്ത് രണ്ട് പതിറ്റാണ്ടുകളായി ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച് ഏഷ്യയിലെ പ്രമുഖ ട്രാവല്‍സ് ആന്റ് ടൂറിസം ബില്‍ഡേഴ്‌സ് ഗ്രൂപ്പായ അല്‍ഹിന്ദിന്റെ അല്‍ഹിന്ദ് അക്കാദമിയുടെ ആധുനിക സൗകര്യത്തോടു കൂടിയ പുതിയ ക്യാമ്പസിന്റെ ഉദ്ഘാടനം ഹൈദരലി ശിഹാബ് തങ്ങള്‍ നാളെ രാവിലെ 9.30ന് കോട്ടക്കല്‍ പി.എം ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിക്കും. ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന മേഖലയായ ട്രാവല്‍ ആന്റ് ടൂറിസം-ഏവിയേഷന്‍ രംഗത്തേക്ക് കേരളത്തില്‍ നിന്ന് തന്നെ വിദഗ്ധരായ പ്രൊഫഷണലുകളെ വാര്‍ത്തെടുക്കാനാണ് അല്‍ഹിന്ദ് അക്കാദമി ലക്ഷ്യമിടുന്നത്. തുടര്‍ന്ന് നടക്കുന്ന 'തൊഴിലധിഷ്ടിത വിദ്യാഭ്യാസത്തിന്റെ പ്രസക്തിയും ഏവിയേഷന്‍ മേഖലയും'' എന്ന സെമിനാര്‍, അഡ്വ: കെ.പി മുത്തുക്കോയ നേതൃത്വം നല്‍കും. പത്രസമ്മേളനത്തില്‍ റീജണല്‍ മാനേജര്‍ യാസര്‍ മുണ്ടോടന്‍, ഷബീര്‍ ബാബു വെങ്കിട്ട ഡപ്യൂട്ടി സെയില്‍സ് മാനേജര്‍, റീജണല്‍ മാനേജര്‍ അല്‍ഹിന്ദ് അക്കാദമി, പ്രിന്‍സിപ്പല്‍ അല്‍ഹിന്ദ് അക്കാദമി കോട്ടക്കല്‍ എന്നിവര്‍ സംബന്ധിച്ചു. ഫോണ്‍: 9496001569
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."