മഹാരാഷ്ട്രയില്‍ സ്കൂള്‍ കുട്ടികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി; രണ്ടു കുട്ടികള്‍ മരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ ഡഹാണുവില്‍ 40 സ്കൂള്‍ കുട്ടികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങി. രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഇവരില്‍ ആറു പേരെ കാണാതായിട്ടുണ്ട്. 32 പേരെ രക്ഷിച്ചു. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ഡഹാനുവിലെ മസൂളി സ്വദേശികളായ സോണല്‍ ഭഗ്വന് സുരതി, ഹരീഷ് സുരതി എന്നിവരാണ് മരിച്ചതെന്ന് പല്‍ഘാര്‍ പൊലിസ് സുപ്രണ്ട് മഞ്ജുനാഥ് പറഞ്ഞു. പോണ്ട സ്കൂളിലെയും പര്നാക കോളജിലെയും വിദ്യാര്‍ഥികളാണ് ബോട്ടിലുണ്ടായിരുന്നത്. വിനോദ യാത്രയുടെ ഭാഗമായിട്ടാണ് വിദ്യാര്‍ഥികള്‍ ഇവിടെയത്തിയത്. ഇന്നലെ രാവിലെ 11.30 ഓടെയാണ് അപകടമുണ്ടായത്. വിദ്യാര്‍ഥികള്‍ ലൈഫ് ജാക്കറ്റുകള്‍ ധരിച്ചിരുന്നില്ലെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ഫോണില്‍ സെല്‍ഫിയെടുക്കാന്‍ വിദ്യാര്‍ഥികള്‍ ബോട്ടിന്റെ ഒരു ഭാഗത്ത് ഒരുമിച്ച് കൂടിയതാണ് അപകടത്തിന് കാരണം. ബാലന്‍സ് നഷ്ടപ്പെട്ടതിനാല്‍ ബോട്ട് മുങ്ങുകയായിരുന്നു.
കുട്ടികള്‍ മരിച്ചതില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചനം അറിയിച്ചു. മഹാരാഷ്ട്രയിലെ ഡഹാനുവില് കുട്ടികളുടെ ബോട്ട് മറിഞ്ഞത് ഉത്കണ്ഠയുളവാക്കുന്നതാണ്. കാണാതായവര്‍ക്കായി അന്വേഷണം തുടരുന്നുണ്ടെന്നും ദുഃഖാര്‍ഥരായ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുകയാണെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."