ജഡ്ജിമാരുടെ ആരോപണം ഗുരുതരമെന്ന് യശ്വന്ത് സിന്‍ഹ
ന്യൂഡല്‍ഹി: സുപ്രിംകോടതിയിലെ പ്രതിസന്ധികള്‍ സംബന്ധിച്ച് ജഡ്ജിമാര്‍ ഉന്നയിച്ച ആരോപണം ഗുരുതരമെന്ന് ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ. പരസ്യ പ്രതികരണം പുറത്തുവന്നതോടെ വിഷയം കോടതിയില്‍ മാത്രമൊതുങ്ങുന്നതല്ല. ജുഡിഷ്യറി പ്രതിസന്ധി പരിഹരിക്കണം ഇതിനായി ക്രമ വിരുദ്ധമായി ജൂനിയര്‍ അഭിഭാഷകരെയും ഉള്‍പ്പെടുത്തണമെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു.
സുപ്രിംകോടതിയുടെ വിഷയത്തില്‍ ആരും ഇടപെടേണ്ടതില്ല. അത്യാവശ്യ കേസുകളുടെ സ്ഥിതി എന്താണെന്ന് അറിയേണ്ടതുണ്ട്. രാജ്യത്തിന്റെ ഭാവിയേയും ജനാധിപത്യത്തെയും ആഗ്രഹിക്കുന്നവര്‍ അവരുടെ ശബ്ദമുയര്‍ത്തും. ജഡ്ജിമാര്‍ രംഗത്തുവന്നത് പോലെ ജനാധിപത്യത്തിനായി ഭയം മാറ്റിവച്ച് കേന്ദ്രമന്ത്രിമാരും ശബ്ദമുയര്‍ത്തണം.
അടിയന്തരാവസ്ഥ കാലത്തുണ്ടായിരിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ രാജ്യത്തുണ്ടായിരിക്കുന്നതെന്ന ജഡ്ജിമാരുടെ പരാമര്‍ശത്തെ യശ്വന്ത് സിന്‍ഹ ആവര്‍ത്തിച്ചു. പാര്‍ലമെന്റ് ഒത്തുതീര്‍പ്പ് സഭയാവുകയും സുപ്രിംകോടതിയുടെ പ്രവര്‍ത്തനം ശരിയായ രീതിയിലാവുകയും ചെയ്തില്ലെങ്കില്‍ ജനാധിപത്യം അപകടത്തിലാവും. നാലു ജഡ്ജിമാര്‍ ഇന്ത്യയിലെ ജനാധിപത്യം ഭീഷണിയിലാണെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഗൗരവമായി നാം പരിഗണിക്കണം. ജനാധിപത്യത്തിനായി ജനങ്ങള്‍ സംസാരിക്കണം. ബി.ജെ.പിയിലെ നേതാക്കളും കേന്ദ്രമന്ത്രിമാരും അവരുടെ അഭിപ്രായങ്ങള്‍ ഭയമില്ലാതെ തുറന്ന് പറയണം.
സുപ്രിംകോടതിയുടെ തലവന്‍ ചീഫ് ജസ്റ്റിസായത്് പോലെ കേന്ദ്രമന്ത്രി സഭയുടെ തലവന്‍ പ്രധാനമന്ത്രിയാണ്. പക്ഷെ പല വിഷയങ്ങള്‍വരുമ്പോഴും പലരും പ്രതികരിക്കാറില്ല. ഇത് ജനാധിപത്യത്തിനുള്ള തിരിച്ചടിയാണ്. അതിനാല്‍ ജനാധിപത്യ സംരക്ഷണത്തിനായി കേന്ദ്രമന്ത്രിമാര്‍ തന്നെ ആദ്യം പ്രതികരിക്കണമെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു.
പാര്‍ലമെന്റിലെ പലസമ്മേളനങ്ങളും വളരെ ചുരുക്കിയാണ്. ഇത്തരത്തിലുള്ള സമ്മേളനങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലെന്നും ഒത്തുതീര്‍പ്പിന്റെ ഭാഗമായാണിതെന്നും യശ്വന്ത് സിന്‍ഹ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."