ഇഖാമയില്ലാതെ പിടിയിലായാല്‍ പിഴയ്ക്കു പുറമെ ഇനി ജയില്‍ശിക്ഷയും
ജിദ്ദ: ഇഖാമ കൈവശമില്ലാതെ പിടിയിലായാല്‍ ആറാഴ്ച വരെ ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് ജവാസാത്ത് വക്താവ് ലഫ്റ്റനന്റ് കേണല്‍ തലാല്‍ അല്‍ശല്‍ഹോബ് മുന്നറിയിപ്പ് നല്കി. ഇങ്ങനെ പിടിയിലാകുന്നവരില്‍നിന്ന് 3000 റിയാല്‍ വരെ പിഴ ഈടാക്കുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം ഒരു സെമിനാറില്‍ വ്യക്തമാക്കിയിരുന്നു.
ഇഖാമ കൈവശമില്ലാതെ പിടിക്കപ്പെട്ടാല്‍ 3,000 റിയാല്‍ പിഴയോ ആറാഴ്ച വരെ നീളുന്ന തടവോ അല്ലെങ്കില്‍ രണ്ടു ശിക്ഷയും ഒരുമിച്ചോ അനുഭവിക്കേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
ആദ്യ തവണ പിടിക്കപ്പെട്ടാല്‍ തന്നെ ജയില്‍വാസം നേരിടേണ്ടിവരുമെന്നും ജവാസാത്ത് വക്താവ് വിശദീകരിച്ചു. വിദേശി നാട്ടിലായിരിക്കേ ഫൈനല്‍ എക്സിറ്റിലേക്ക് മാറാന്‍ വകുപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. എക്സിറ്റ് റീഎന്‍ട്രി വിസയില്‍ നാട്ടില്‍ പോകുന്ന വിദേശി സൗദിയില്‍ തിരിച്ചെത്തിയാല്‍ മാത്രമേ ഫൈനല്‍ എക്സിറ്റ് വിസ ഇഷ്യൂ ചെയ്യാന്‍ സാധിക്കുകയുള്ളൂ.
കാലാവധി തീര്‍ന്ന ഇഖാമയുമായി പിടിയിലാകുന്നവര്‍ക്ക് ആദ്യ തവണ 500 റിയാലാണ് പിഴ ശിക്ഷ. നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് 1,000 റിയാല്‍ പിഴ ചുമത്തും. മൂന്നാം തവണയും ഇതേ നിയമലംഘനം നടത്തി കുടുങ്ങുന്നവരെ ആയിരം റിയാല്‍ മുതല്‍ മൂവായിരം റിയാല്‍ വരെ പിഴ ചുമത്തി നാടുകടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."