HOME
DETAILS
MAL
സഊദി വിദേശകാര്യ മന്ത്രി ടില്ലേഴ്സനുമായി കൂടിക്കാഴ്ച നടത്തി
backup
January 14 2018 | 04:01 AM
റിയാദ്: സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സനുമായി വാഷിങ്ടണില്‍ കൂടിക്കാഴ്ച നടത്തി. മേഖലയിലെ തന്ത്രപ്രധാനമായ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളുടെയും സഹകരണം ശക്തിപ്പെടുത്തുന്നതിനായി പ്രയത്നിക്കുമെന്നു വാര്‍ത്താസമ്മേളനത്തില്‍ ടില്ലേഴ്സന് പറഞ്ഞു. തീവ്രവാദ നിര്‍മാര്‍ജന രംഗത്ത് തങ്ങളുടെ സഖ്യകക്ഷിയായി നിലകൊള്ളുന്ന സഊദിയുടെ നിലപാട് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."