HOME
DETAILS
MAL
യമന്‍ വൈസ് പ്രസിഡന്റിന്റെ മകനെ ഹൂതികള്‍ തട്ടിക്കൊണ്ടുപോയി
backup
January 14 2018 | 04:01 AM
റിയാദ്: യമന്‍ വൈസ് പ്രസിഡന്റ് അലി മുഹ്‌സിന്‍ അല്‍ അഹ്മറിന്റെ വീട് കൈയേറി മകനെ ഹൂതികള്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ചയാണ് ഹൂതികള്‍ വീട് ആക്രമിച്ച് മകനെ തട്ടിക്കൊണ്ടുപോയത്.
തലസ്ഥാനനഗരിയായ സന്‍ആയിലെ ബൈത് അല്‍ അംറ് വില്ലേജിലെ വീടാണ് ഹൂതികള്‍ ആക്രമിച്ചതെന്ന് യമന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വൈസ് പ്രസിഡന്റിന്റെ മകനായ മുഹ്‌സിന്‍ അലി മുഹ്‌സിനൊപ്പം നിരവധി അംഗരക്ഷകരെയും ഹൂതികള്‍ തട്ടിക്കൊണ്ടുപോയി തടവിലാക്കിയതായാണു വിവരം.
വിമതനേതാവായ അലി അബ്ദുല്ലാഹ് സാലിഹിന്റെ കൊലപാതകത്തിനുശേഷം അനന്തരവന്‍ താരിഖ് സാലിഹ് നേതൃസ്ഥാനം ഏറ്റെടുത്ത ശേഷം നടക്കുന്ന പ്രധാന സംഭവമാണിത്. യമനിലെയും തലസ്ഥാനത്തെയും സ്ഥിതിഗതികള്‍ വീണ്ടും വഷളാകുന്നുവെന്ന സൂചനയാണു പുതിയ സംഭവ വികാസങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."