മങ്ങാട്ടുമുറി എ.എം.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും നാട്ടുകാരും നിലനില്‍പ്പ് പോരാട്ടത്തില്‍. അശ്‌റഫ് കൊണ്ടോട്ടി.
കൊണ്ടോട്ടി:ചുമര്‍ ചിത്രങ്ങളും,പെയിന്റിഗും നടത്തി സ്‌കൂള്‍ മോടിപിടിപ്പിച്ച് നവാഗതരെ വരവേല്‍ക്കാനൊരുങ്ങുമ്പോള്‍ പുളിക്കല്‍ മങ്ങാട്ടുമുറി എ.എം.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും നാട്ടുകാരും നിലനില്‍പ്പ് പോരാട്ടത്തില്‍.എട്ടര പതിറ്റാണ്ടായി നാടിന്റെ വിദ്യാഭ്യാസ രംഗത്ത് കെടാവിളക്കായി നിലകൊളളുന്ന സ്ഥാപനം ലാഭകരമല്ലെന്ന് പറഞ്ഞ് മാനേജര്‍ കോടതി വിധി സമ്പാദിച്ചാണ് അടച്ചു പൂട്ടാനൊരുങ്ങുന്നത്.ഇന്നലെ കൊണ്ടോട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.ആശിഷ് സ്‌കൂള്‍ അടച്ചു പൂട്ടി രേഖകള്‍ ഏറ്റെടുക്കാനായി എത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്താല്‍ പി•ാറുകയായിരുന്നു.
ഒളവട്ടൂര്‍ മങ്ങാട്ടുമുറി പ്രദേശത്തെ സാധാരണക്കാരുടെ മക്കള്‍ക്ക് ഏറെ ആശ്വാസമാണ് സ്‌കൂള്‍.പ്രദേശത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍.പി.സ്‌കൂളില്ലാത്തതിനാല്‍ മേഖലയിലെ ഏറെ പേരും ഈ സ്‌കൂളിനെയാണ് ആശ്രയിക്കുന്നത്.നിലവില്‍ 73 കുട്ടികളും അഞ്ചു അധ്യാപകരുമാണ് സ്‌കൂളിലുളളത്.ഈ വര്‍ഷം പുതുതായി 19 വിദ്യാര്‍ത്ഥികളാണ് ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയത്.സ്‌കൂള്‍ തുറക്കുന്നതോടെ കൂടുതല്‍ കുട്ടികളെത്തും.
സ്‌കൂള്‍ അടച്ചു പൂട്ടാനായി കോടതി വിധിയുമായി രണ്ടുതവണ അധികൃതര്‍ എത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നടപ്പിലാക്കാനാവാതെ മടങ്ങുകയായിരുന്നു.ഇന്നലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമടക്കമാണ് പ്രതിഷേധവുമായി എത്തിയത്.നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചു പൂട്ടാനായില്ലെന്ന റിപ്പോര്‍ട്ട് തിങ്കളാഴ്ച കൊണ്ടോട്ടി എ.ഇ.ഒ ആശിഷ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.മലാപറമ്പ് സ്‌കൂള്‍ കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജ് തന്നെയാണ് വിധിപറയുന്നത്.ഇതിനനുസരിച്ചായിരിക്കും സ്‌കൂളിന്റെ ഭാവി.
കഴിഞ്ഞ വര്‍ഷവും സമാന സംഭവങ്ങള്‍ അരങ്ങേറിയതോടെ പ്രതിഷേധങ്ങളോടെയാണ് സ്‌കൂള്‍ പ്രവര്‍ത്തികള്‍ തുടങ്ങിയത്.സ്‌കൂളിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ പ്രവേശനോല്‍സവം നടുറോഡിലായിരുന്നു നടിത്തിയിരുന്നത്.കോടതി വിധി പൂര്‍ണമായും മാനേജര്‍ക്ക് അനുകൂലമായാല്‍ സ്‌കൂളിന് കൊട്ടിയടക്കേണ്ടിവരും.ഇതൊഴിവാക്കാനുളള ശ്രമത്തിലാണ് നാട്ടുകാര്‍.
....ചിത്രം-മങ്ങാട്ടുമുറി സ്‌കൂള്‍ അടച്ചു പൂട്ടാനുളള ശ്രമത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."