വെളിയങ്കോട് ചന്ദനക്കുടം നേര്‍ച്ച നാളെ മുതല്‍
വെളിയങ്കോട്: വെളിയങ്കോട് ചന്ദനക്കുടം നേര്‍ച്ച ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടക്കും. പൊലിസ് കടുത്തനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച കാഴ്ച വരവുകള്‍ രാത്രി 12 നും വ്യാഴാഴ്ച രാത്രി 1. 30 നും അവസാനിപ്പിക്കണം.
ജാറം കമ്മിറ്റിയുടെ ഒരു അനൗണ്‍സ്‌മെന്റ് കേന്ദ്രം മാത്രമായിരിക്കും ഉണ്ടാവുക. ഇതിനെ കേന്ദ്രീകരിച്ച് പൊലിസ് സഹായകേന്ദ്രവും പ്രവര്‍ത്തിക്കും. വരവുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കോടികള്‍ ഉപയോഗിക്കുന്നതും റോഡില്‍ പാര്‍ട്ടികളുടെയും കാഴ്ച വരവുകളെടുക്കുന്ന ക്ലബ്ബിന്റെയും ചിഹ്നങ്ങള്‍, പേരുകള്‍ എന്നിവ എഴുതുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. കാഴ്ച വരവുകളില്‍ സംഘര്‍ഷമുണ്ടായാല്‍ ജാമ്യമില്ലാവകുപ്പ് പ്രകാരം പൊലിസ് കേസെടുക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത കാഴ്ച കമ്മിറ്റികളുടെ വരവുകള്‍ മാത്രമാണ് അനുവദിക്കുക. നേര്‍ച്ചയിലെ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി 45 ട്രോമാകെയര്‍ വളണ്ടിയര്‍മാരുടെ സേവനമുണ്ടാകും. നേര്‍ച്ചനടക്കുന്ന വെളിയങ്കോടും പരിസരവും സി. സി. ടി. വി. നിരീക്ഷണത്തിലും കനത്ത പൊലിസ് വലയത്തിലുമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."