ചീഫ് ജസ്റ്റിസിനെതിരായ ഉപരോധം; കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്
തെഹ്റാന്: ഉപരോധത്തിലൂടെ ചീഫ് ജസ്റ്റിസിനെ അടക്കം വേട്ടയാടാനുള്ള അമേരിക്കയുടെ നീക്കത്തിനു കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇറാന് പ്രതികരിച്ചു. ഇറാനെതിരായ ഉപരോധത്തില്‍ ഇളവ് നീട്ടിയ അതേ പ്രസംഗത്തില്‍ തന്നെയാണ് ട്രംപ് ഇറാന് ചീഫ് ജസ്റ്റിസ് അടക്കം 14 ഇറാന് പൗരന്മാര്ക്കും വിവിധ ഇറാനി കമ്പനികള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തിയത്.
തങ്ങളുടെ ചീഫ് ജസ്റ്റിസ് ആയത്തുല്ല സാദിഖ് ആമുലി ലാരിജാനിയെ അടക്കം ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്തിയ അമേരിക്കയുടെ ശത്രുതാപരവും നിയമവിരുദ്ധവുമായ നടപടി എല്ലാവിധ അന്താരാഷ്ട്ര ചടങ്ങളെയും അതിലംഘിച്ചിരിക്കുകയാണെന്ന് ഇറാന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ ആരോപിച്ചു. 'ഇറാന്റെ പ്രതികരണം കടുത്തതായിരിക്കും. ശത്രുതാപരമായ ഈ നടപടിയുടെ പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്തം അമേരിക്കയ്ക്കു മാത്രമായിരിക്കും'-പ്രസ്താവനയില്‍ ഇറാന് മുന്നറിയിപ്പ് നല്കി.
അമേരിക്കയുടെ പുതിയ നടപടിയെ റഷ്യയും രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."