കാളാച്ചാലില്‍ അക്കേഷ്യ മരങ്ങള്‍ നട്ട് കൃഷിയിടം നികത്തുന്നു
ചങ്ങരംകുളം: ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ ആലങ്കോട് പഞ്ചായത്തിലെ കാളച്ചാല്‍ കാട്ടിപ്പാടത്ത് അക്കേഷ്യ ഉള്‍പ്പടെയുള്ള വൃക്ഷങ്ങള്‍ നട്ട് പാടം നികത്താന്‍ ശ്രമം നടക്കുന്നതായി പരാതി.
ഏക്കറുകള്‍ നീണ്ടു കിടക്കുന്ന പാടത്തിന്റെ നടുവില്‍ സ്ഥല ഉടമ വന്‍ തോതിലായി അക്കേഷ്യ, പറങ്കിമാവ്, തെങ്ങ് തുടങ്ങിയ മരങ്ങളാണ് നട്ടിട്ടുളളത്. പാടത്ത് കുളം നിര്‍മാണവും തകൃതിയായി നടക്കുകയാണ്. കുളംകുഴിക്കുമ്പോള് ലഭിക്കുന്ന മണ്ണ് ഉപയോഗിച്ച് വ്യാപകമായി പാടം നികത്താനുളള ശ്രമമാണ് ഇതിന് പിന്നിലുളളത്. ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസറോ മറ്റു ഉദ്യോഗസ്ഥരോ സ്ഥലം സന്ദര്‍ശിക്കാതെയാണ് കുളം നിര്‍മാണത്തിന് അനുമതി നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ ആലംകോട് ഗ്രാമപഞ്ചായത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിന് നടപടി എടുക്കേണ്ട ഉത്തരവാദിത്വം ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ക്കാണെന്നാണ് പഞ്ചായത്ത് പറയുന്നത് . പാടത്തിന്റെ നടുവില്‍ വൃക്ഷത്തൈകള്‍ നട്ട് കൃഷിയിടം നികത്താനുളള ശ്രമമാണ് ഇതിനു പിന്നിലെന്നും ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ ഉള്‍പ്പെടെയുളളവര്‍ ഒത്താശ ചെയ്തു കൊടുക്കുയാണെന്നും കര്‍ഷകര്‍ പറയുന്നു.
ഇപ്പാള്‍ കുളത്തിന്റെ മറവിലുളള കോലോത്തു പാടം കോള്‍പടവിന് സമീപത്തു കിടക്കുന്ന ഈ കൃഷിയിടങ്ങള്‍ സംരക്ഷിക്കണമെന്നും വൃക്ഷത്തൈകള്‍ നീക്കം ചെയ്യണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം പ്രവൃത്തി തടയുകയും ബി ഡി.ഓഫിസിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്യുമെന്ന് കര്‍ഷകര്‍ പറഞ്ഞു. ഈ സ്ഥലത്ത് തെങ്ങിന്‍തൈ നട്ട് കഴിഞ്ഞ വര്‍ഷം പാടം നികത്താന്‍ ശ്രമം നടത്തുകയും നടുകാര് തടയുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 months agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 months agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 months agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്കൂട്ടറില്‍
Kerala
• 2 months agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 months agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 months agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 months agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്മാൻ മുനിസിപ്പാലിറ്റി
uae
• 2 months agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 months agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 months agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 months agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 months ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 months ago'മലപ്പുറം പരാമര്‍ശം പി.ആര് ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 months agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 months agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 months agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 months ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം